കാഠ്മണ്ഡു: ഇന്ത്യൻ വിനോദസഞ്ചാരികളെ കാര്യമായി ബാധിക്കുന്ന നടപടിയുമായി നേപ്പാൾ സർക ്കാർ. 2000, 500, 200 ഇന്ത്യൻ കറൻസികൾ രാജ്യത്ത് ഉപയോഗിക്കുന്നത് നേപ്പാൾ നിരോധിച്ചു. ഇതു സംബന്ധിച്ച അറിയിപ്പ് സർക്കാർ ഒൗദ്യോഗികമായി ജനങ്ങളെ അറിയിച്ചു. ഇൗ കറൻസികൾ കൈവശം വെക്കുന്നവരുണ്ടെങ്കിൽ എത്രയും പെെട്ടന്ന് മാറണമെന്നും സർക്കാർ ആവശ്യപ്പെട്ടു.
വിനോദ സഞ്ചാരികളെപ്പോലെ തന്നെ ഇന്ത്യയിൽ ജോലിചെയ്യുന്ന നേപ്പാളികളെയും തീരുമാനം വ്യാപകമായി രീതിയിൽ ബാധിക്കും. നേപ്പാളിനു പുറമെ ഇന്ത്യൻ കറൻസി ഉപയോഗിക്കുന്ന സമീപ രാജ്യമായ ഭൂട്ടാനെയും പുതിയ തീരുമാനം ബാധിച്ചേക്കും. നേപ്പാളിെൻറ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.