സോൾ: ഇന്ത്യൻ സമ്പദ്വ്യവസ്ഥ 50,000 കോടി ഡോളറിലേക്ക് വളരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദക്ഷിണകൊറിയ യിലെ സോളിൽ നടക്കുന്ന വ്യവസായ സിംപോസിയത്തിലാണ് ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ വളർച്ചയെ കുറിച്ചുള്ള മോദിയുടെ പ്രസ്താവന.
ഇന്ത്യൻ സമ്പദ് വ്യവസ്ഥ മുമ്പുള്ളതിനേക്കാളും തുറന്നതാണ്. 250 ബില്യൺ ഡോളറിെൻറ നേരിട്ടുള്ള വിദേശ നിക്ഷേപം ഇന്ത്യയിൽ വന്നിട്ടുണ്ട്. ഇന്ത്യയല്ലാതെ മറ്റൊരു വലിയ സമ്പദ്വ്യവസ്ഥക്ക് പ്രതിവർഷം ഏഴ് ശതമാനം വളർച്ചാനിരക്ക് കൈവരിക്കാനാവില്ലെന്നും മോദി പറഞ്ഞു.
വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 77ാം സ്ഥാനത്തേക്ക് എത്തിയുണ്ട്. വ്യവസായികളെ പിന്തുണക്കുകയെന്നതാണ് കേന്ദ്രസർക്കാറിെൻറ നയമെന്നും അദ്ദേഹം പറഞ്ഞു. അവസരങ്ങളുടെ അക്ഷയഖനിയായി ഇന്ത്യൻ സമ്പദ്വ്യവസ്ഥ മാറുകയാണെന്നും മോദി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.