മുംബൈ: ദേശീയ ഒാഹരിസൂചികയായ നിഫ്റ്റി തിങ്കളാഴ്ച 10,000ത്തിന് അടുത്തെത്തി വ്യാപാരം അവസാനിപ്പിച്ചു. നടപ്പ് സാമ്പത്തികവർഷത്തിൽ ഇന്ത്യയുടെ ആഭ്യന്തര ഉൽപാദന വളർച്ച 7.2 ശതമാനമാകുമെന്ന അന്താരാഷ്ട്ര നാണയനിധി റിപ്പോർട്ടും ബാങ്കുകളുടെ മെച്ചപ്പെട്ട പാദവാർഷികഫലവും അനുകൂല കാലവർഷവുമാണ് സൂചികകളെ മുന്നേറ്റത്തിലേക്ക് നയിച്ചത്.
നിലവിലെ സാമ്പത്തിക പരിഷ്കരണങ്ങളുടെ ഫലമായി 2018ൽ ഇന്ത്യയുടെ വളർച്ച 7.7 ശതമാനത്തിലെത്തുമെന്നാണ് െഎ.എം.എഫ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
സെൻസെക്സ് 216.98 പോയൻറ് മുന്നേറ്റത്തിൽ 32,245.87ലും നിഫ്റ്റി 51.15 പോയൻറ് നേട്ടത്തിൽ 9,966.40ത്തിലും ഇടപാടുകൾ തീർത്തു. ഇടപാടുകളുടെ ഒരുഘട്ടത്തിൽ നിഫ്റ്റി 9,982.05 വരെ ഉയർന്നു. സെൻസെക്സും റെക്കോഡിലാണ് േക്ലാസ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.