മുംബൈ: ബജറ്റിന് പിന്നാലെ ഓഹരി വിപണിയിൽ നിക്ഷേപകർക്ക് നഷ്ടമായത് 2.9 ലക്ഷം കോടി. ധനമന്ത്രി നിർമലാ സീതാരാമൻ ബ ജറ്റ് അവതരിപ്പിച്ച ജൂലൈ അഞ്ചിന് ശേഷം നടന്ന നാലു സെഷനുകളിൽ ഭീമമായ നഷ്ടമാണ് കമ്പനികളുടെ വിപണിമൂല്യത്തിൽ ഉണ ്ടായത്. 5 കോടി വരെ വരുമാനമുള്ളവരുടെ സർചാർജ് വർധിപ്പിച്ച തീരുമാനമാണ് വിപണിയിലെ തിരിച്ചടിക്കുള്ള പ്രധാന കാരണമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.
വിദേശ നിക്ഷപകർ ബജറ്റിന് ശേഷം വിപണിയെ കൈവിട്ടുവെന്ന വിലയിരുത്തലുകളും പുറത്ത് വരുന്നുണ്ട്. ധനികർക്ക് ഏർപ്പെടുത്തിയ സർചാർജ് വിദേശ നിക്ഷേപകർക്കും ബാധകമാവുമെന്ന് ആശങ്കയുണർന്നിട്ടുണ്ട്. ഇത് വിപണിയെ പിന്നോട്ടടിച്ചു. ഇക്കാര്യത്തിൽ വ്യക്തത വേണമെന്നാണ് വിപണി വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇതിന് പുറമേ വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളിലെ പൊതു ഓഹരി പങ്കാളിത്തം 25 ശതമാനത്തിൽ നിന്ന് 30 ശതമാനമാക്കി വർധിപ്പിക്കണമെന്ന തീരുമാനവും വിപണിയുടെ തിരിച്ചടിക്ക് കാരണമായി.
ബജറ്റിന് ശേഷം സെൻസെക്സ് 1500 പോയിൻറ് ഇടിവാണ് രേഖപ്പെടുത്തിയത്. നിഫ്റ്റിയിലും വൻ ഇടിവാണ് ഉണ്ടായത്. ബജറ്റിന് പുറമേ ഫെഡറൽ റിസർവ് പലിശ നിരക്കുകളിൽ മാറ്റം വരുത്താൻ സാധ്യതയില്ലെന്ന വാർത്തയും വിപണിയുടെ തകർച്ചക്കുള്ള കാരണങ്ങളിലൊന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.