വാഷിങ്ടൺ: ഇന്ത്യൻ സമ്പദ് വ്യവസ്ഥ 3.2 ശതമാനം ചുരുങ്ങുമെന്ന് ലോകബാങ്ക്. കോവിഡ് 19നെ തുടർന്ന് പ്രഖ്യാപിച്ച ലോക്ഡൗൺ സമ്പദ് വ്യവസ്ഥയെ തകിടംമറിച്ചു.
2021 ൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ തിരിച്ചുവരും. 2019-20 വർഷത്തിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ വളർച്ച മാന്ദ്യത്തിലായിരുന്നു. 2020-21 വർഷം ഇത് 3.2 ശതമാനം ചുരുങ്ങും. രണ്ടാം ലോക യുദ്ധത്തിന് ശേഷം നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ലോകരാജ്യങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നതെന്നും ലോകബാങ്ക് വ്യക്തമാക്കി.
2017ൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ചനിരക്ക് ഏഴുശതമാനം ആയിരുന്നു. എന്നാൽ തൊട്ടടുത്ത സാമ്പത്തിക വർഷം ഇത് 6.1 ശതമാനമായി കുറഞ്ഞു. 2020ൽ ഇത് 4.2 ശതമാനവുമായി. കോവിഡ് 19 ലോക്ഡൗൺ ഏറ്റവും അധികം തിരിച്ചടിയാകുക 2020-21 സാമ്പത്തിക വർഷമായിരിക്കും.
ഇന്ത്യൻ സമ്പദ് വ്യവസ്ഥക്കൊപ്പം ആഗോളതലത്തിലും നെഗറ്റീവ് വളർച്ചയായിരിക്കും രേഖപ്പെടുത്തുക. ആഗോള സമ്പദ് വ്യവസ്ഥ 5.2 ശതമാനമായിരിക്കും ചുരുങ്ങുക. കോവിഡിെൻറ വ്യാപനം തടയാനായില്ലെങ്കിലും സമ്പദ് വ്യവസ്ഥ തിരിച്ചുകൊണ്ടുവരാൻ സർക്കാർ നയങ്ങൾ രൂപീകരിച്ചില്ലെങ്കിലും വളർച്ച താഴേക്ക് പോകുമെന്നും ലോകബാങ്ക് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.