ന്യൂഡൽഹി: രാജ്യത്തെ സമ്പദ്വ്യവസ്ഥയുടെ തകർച്ചയിൽ കേന്ദ്രസർക്കാറിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സമ്പദ്രംഗത്തെ കെടുകാര്യസ്ഥത ലക്ഷക്കണക്കിന് കുടുംബങ്ങളെയാണ് ബാധിക്കുകയെന്ന് ഇതുമായി ബന്ധപ്പെട്ട സർവേ റിപ്പോർട്ട് പങ്കുവെച്ച് രാഹുൽ ട്വിറ്ററിൽ കുറിച്ചു.
ഇന്ത്യയുടെ സാമ്പത്തിക വളർച്ച 4.5 ശതമാനമായി ഇടിയുമെന്ന് സർവേ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇത് രാജ്യത്തെ പത്തിൽ എട്ട് കുടുംബങ്ങളുടെ വരുമാനമില്ലാതാക്കും. നഗര പ്രദേശങ്ങളേക്കാൾ ഗ്രാമീണ മേഖലയിലായിരിക്കും ഇതിൻെറ ആഘാതം കൂടുതലുണ്ടാവുക. ദാരിദ്ര്യരേഖയിലുള്ളവരുടെ എണ്ണം വലിയ രീതിയിൽ വർധിക്കുമെന്നും സർവേ ചൂണ്ടിക്കാട്ടുന്നുണ്ട്.
ലോകബാങ്ക് ഉൾപ്പടെയുള്ള സ്ഥാപനങ്ങളും വിവിധ റേറ്റിങ് ഏജൻസികളും ഇന്ത്യയുടെ സമ്പദ്വളർച്ചയിൽ ഈ വർഷം വൻ ഇടിവ് രേഖപ്പെടുത്തുമെന്നാണ് പ്രവചിക്കുന്നത്. 2022ൽ മാത്രമാവും രാജ്യത്ത് കാര്യങ്ങൾ മെച്ചപ്പെടുകയെന്നും റേറ്റിങ് ഏജൻസികൾ വ്യക്തമാക്കിയിട്ടുണ്ട്.
LATEST VIDEOS
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.