ന്യൂഡൽഹി: ഇന്ത്യയിൽ പുതിയ തൊഴിലുകൾ സൃഷ്ടിക്കപ്പെടുന്നില്ലെന്ന് മുൻ ആർ.ബി.െഎ ഗവർണർ രഘുറാം രാജൻ. വികസനം എല് ലാവരിലേക്കും എത്തുന്നില്ലെന്നും രഘുറാം രാജൻ കുറ്റപ്പെടുത്തി. യൂണിവേഴ്സിറ്റി ഒാഫ് ചിക്കാഗോയിൽ നടന്ന സാമ്പത്തിക വിദ്ഗധരുടെ പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
90,000 റെയിൽവേ ഒഴിവുകൾക്കായി 25 മില്യൺ അപേക്ഷകരാണ് ഉള്ളത്. ഉയർന്ന ശമ്പളവും ഇത്തരം ജോലികൾക്ക് ലഭിക്കുന്നില്ല. ഇന്ത്യൻ സമ്പദ്വ്യവസ്ഥ തകർച്ച നേരിടുകയാണെന്നും രഘുറാം രാജൻ പറഞ്ഞു. കഴിഞ്ഞ 25 വർഷത്തിനുള്ള ഏഴ് ശതമാനം വളർച്ചാ നിരക്കെന്ന ഇന്ത്യയുടെ നേട്ടം മികച്ചതാണ്. എന്നാൽ, ചിലർക്ക് ഇതിെൻറ ആനുകൂല്യങ്ങൾ ലഭിക്കുേമ്പാൾ മറ്റ് ചിലർക്ക് കിട്ടുന്നില്ല. അസമത്വം രാജ്യത്ത് വർധിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കർഷകർ രാജ്യത്ത് വലിയ പ്രതിസന്ധി അഭിമുഖീകരിക്കുകയാണെന്ന് പറഞ്ഞ മുൻ റിസർവ് ബാങ്ക് ഗവർണർ സ്ത്രീകൾ തൊഴിൽ മേഖലയിൽ നിന്ന് പിന്നാക്കം പോകുന്നതിലെ ആശങ്കയും പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.