ന്യൂഡൽഹി: പൊതുമേഖല വിമാന കമ്പനിയായ എയർ ഇന്ത്യയെ വാങ്ങാൻ താൽപര്യം പ്രകടപ്പിച്ച് യു.എ.ഇ വിമാന കമ്പനി ഇത്തിഹാദ്. കേന്ദ്രസർക്കാർ പ്രതിനിധികളുമായി ഇത്തിഹാദ് ചർച്ച നടത്തിയെന്ന് ഇക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇത്തിഹാദിനൊപ്പം ഇൻഡിഗോയും എയർ ഇന്ത്യക്കായി രംഗത്തുണ്ടെന്നാണ് വിവരം.
ഇരു കമ്പനികളും സർക്കാർ പ്രതിനിധികളുമായി അനൗദ്യോഗിക കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ തവണ എയർ ഇന്ത്യയുടെ 76 ശതമാനം ഓഹരികൾ വിൽക്കാനായിരുന്നു കേന്ദ്രസർക്കാറിെൻറ പദ്ധതി. എന്നാൽ, ഇക്കുറി പൂർണമായും എയർ ഇന്ത്യയെ കൈയൊഴിയാനുള്ള ശ്രമത്തിലാണ് സർക്കാർ. എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും കേന്ദ്രസർക്കാർ വിൽക്കും.
ഇന്ത്യൻ കമ്പനിയായതിനാൽ ഇൻഡിഗോക്ക് എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും വാങ്ങാം. എന്നാൽ, എഫ്.ഡി.ഐ ചട്ടങ്ങളനുസരിച്ച് ഇത്തിഹാദിന് 49 ശതമാനം ഓഹരി മാത്രമേ വാങ്ങാൻ സാധിക്കു. അതേസമയം, ഇതുമായി ബന്ധപ്പെട്ട വാർത്തകളോട് പ്രതികരിക്കാൻ ഇൻഡിഗോയും ഇത്തിഹാദും തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.