ആഭ്യന്തര വിമാനങ്ങളിലെ ബാഗേജ്​ നിരക്ക്​ ഉയർത്തി ഇൻഡിഗോ

ന്യൂഡൽഹി: ആഭ്യന്തര വിമാനങ്ങളിൽ അധിക ചെക്ക്​-ഇൻ ബാഗേജിന്​ നൽകേണ്ട തുക കുത്തനെ ഉയർത്തി ഇൻഡിഗോ. ഏകദേശം 33 ശതമാനം വർധനയാണ്​ നിരക്കുകളിൽ വരുത്തിയിരിക്കുന്നത്​. 15 കിലോ ഗ്രാം ബാഗേജ്​ ഇപ്പോൾ ഇൻഡിഗോയിൽ സൗജന്യമായി അനുവദനീയമാണ്​. ഇതിന്​ ശേഷം വരുന്ന അധിക ബാ​ഗേജിനുള്ള നിരക്കാണ്​ കമ്പനി ഉയർത്തിയിരിക്കുന്നത്​.

അധികമായി വരുന്ന 5,10,15,30 കിലോ ഗ്രാം ബാഗേജിന്​ യഥാക്രമം 1,900, 3,800, 5,700,11,400 രൂപയാണ്​ പുതിയ നിരക്ക്​. അധികമായി വരുന്ന ഒാരോ കിലോ ഗ്രാം ബാഗേജിനും ഏകദേശം 400 രൂപയാണ്​ യാത്രികർ അധികമായി നൽകേണ്ടി വരിക. മുമ്പ്​ അധിക ബാഗേജിന്​ 1425, 2850,4275,8550 രൂപയായിരുന്നു​ നിരക്ക്​.

ആഗസ്​റ്റ്​ വരെ സൗജന്യ ബാഗേജിന്​ ശേഷം അധികമായി വരുന്ന അഞ്ച്​ കിലോ ഗ്രാം വരെയുള്ള ബാഗേജിന്​ 500 രൂപ വരെ മാത്രമേ ഇൗടാക്കാവു എന്ന്​ വ്യോമയാന മന്ത്രാലയത്തി​​​െൻറ ഉത്തരവുണ്ടായിരുന്നു. എന്നാൽ വിമാന കമ്പനികൾ ഇൗ ഉത്തരവ്​ കോടതിയിൽ ചോദ്യം ചെയ്യുകയും അനൂകുല വിധി നേടുകയുമായിരുന്നു. ഇതോടെ 15 കിലോ ഗ്രാമിന്​ ശേഷമുള്ള അധിക ബാഗേജിന്​ നിരക്ക്​ നിശ്​ചയിക്കാനുള്ള അധികാരം വിമാന കമ്പനികൾക്ക്​ ലഭിച്ചു.

Tags:    
News Summary - IndiGo hikes excess baggage charge for domestic flights by 33%-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.