മുംബൈ: 999 രൂപ മുതൽ സൗജന്യ നിരക്കിൽ 10 ലക്ഷം സീറ്റുകൾ പ്രഖ്യാപിച്ച് രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ. തിങ്കളാഴ്ച മുതൽ നാലു ദിവസത്തേക്ക് ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് വൻ നിരക്കിളവ് നൽകുന്നത്.
മൊബിക്വിക് എന്ന മൊബൈൽ വാലറ്റ് ഉപയോഗിച്ച് ബുക്ക് ചെയ്യുന്നവർക്ക് 600 രൂപ വരെ ഒാഫറും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇൻഡിഗോ സർവിസുകളിലെവിടെയും സെപ്റ്റംബർ 18നും മാർച്ച് 30നുമിടയിൽ യാത്ര ചെയ്യുന്നവർക്കാണ് ഇളവുണ്ടാവുക.
രാജ്യത്തെ പ്രധാന ബജറ്റ് സർവിസുകളിലൊന്നായ ഇൻഡിഗോ മാസങ്ങൾക്കിടെ രണ്ടാമതാണ് സമാനമായി കൂടുതൽ ടിക്കറ്റുകൾ വിറ്റഴിക്കുന്നത്. കഴിഞ്ഞ ജൂലൈയിൽ 12 ലക്ഷം ടിക്കറ്റുകൾ 1212 രൂപ മുതലുള്ള നിരക്കിൽ വിറ്റഴിച്ചിരുന്നു.
ഇൻറർേഗ്ലാബ് ഏവിയേഷെൻറ ഉടമസ്ഥതയിലുള്ള ഇൻഡിഗോ പ്രതിദിനം എട്ടു വിദേശ കേന്ദ്രങ്ങൾ ഉൾപ്പെടെ 52 നഗരങ്ങളിലേക്ക് 1100 സർവിസുകൾ നടത്തുന്നുണ്ട്. 160 വിമാനങ്ങൾ കമ്പനിക്ക് സ്വന്തമായുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.