ഇൻഫോസിസിന്​ ഒന്നാം പാദത്തിൽ 3802 കോടി ലാഭം

മുംബൈ: സാമ്പത്തിക വർഷത്തിൻെറ ഒന്നാം പാദത്തിൽ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐ.ടി കമ്പനിയായ ഇൻഫോസിസിന്​ 3,802 കോടി ലാഭം. കമ്പനിയുടെ വരുമാനവും വർധിച്ചിട്ടുണ്ട്​. 21,803 കോടിയായാണ്​ വരുമാനം വർധിച്ചത്​. കഴിഞ്ഞ സാമ്പത്തിക വർഷവുമായി താരത്മ്യം ചെയ്യു​േമ്പാൾ 14 ശതമാനം വരുമാന വർധനയാണ്​ ഇൻഫോസിസിൽ ഉണ്ടായത്​.

മികച്ച തുടക്കമാണ്​ സാമ്പത്തിക വർഷത്തിൻെറ ആദ്യപാദത്തിൽ ലഭിച്ചിരിക്കുന്നത്​. കമ്പനിയുടെ ഉപഭോക്​താക്കളുമായി നല്ല ബന്ധം നിലനിർത്തിയതും കൂടുതൽ മേഖലകളിലേക്ക്​ നിക്ഷേപം വ്യാപിപ്പിച്ചതുമാണ്​ വളർച്ചക്കുള്ള കാരണം. കഴിഞ്ഞ കുറേ സാമ്പത്തിക വർഷങ്ങളായി കമ്പനിയുടെ വരുമാനം വർധിക്കുകയാണെന്നും സി.ഇ.ഒ സാലിൽ പരേഖ്​ പറഞ്ഞു.

Tags:    
News Summary - Infosys Q1 results-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.