ഇൻഫോസിസ്​ സീനിയർ വൈസ്​ പ്രസിഡൻറ്​ സഞ്​ജയ്​ രാജഗോപാലൻ രാജിവെച്ചു

ബംഗളൂരു: ഇൻഫോസിസ് സീനിയർ വൈസ് പ്രസിഡൻറ് സ്ഥാനത്തുനിന്ന് സഞ്ജയ് രാജഗോപാലൻ രാജിവെച്ചു. കമ്പനിയുടെ എം.ഡി, സി.ഇ.ഒ പദവിയിൽനിന്ന് വിശാൽ സിക്ക രാജിവെച്ച് ഒരു മാസം തികയുമ്പോഴാണ് കമ്പനിയിൽ പുതിയ രാജി. ‘താൻ സ്വതന്ത്രനായെന്ന്’ രാജഗോപാലൻ നവമാധ്യമങ്ങളിൽ പ്രതികരിച്ചു. 2014 ആഗസ്​റ്റ്​ മുതൽ 2017 സെപ്റ്റംബർ വരെ, മൂന്നു വർഷവും രണ്ടു മാസവും കമ്പനിക്കൊപ്പം പ്രവർത്തിച്ചെന്നും അദ്ദേഹം പറഞ്ഞു.

സിക്കയുടെ രാജിക്കു പിന്നാലെ രാജഗോപാലനും കമ്പനി വിടുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. സിക്കയുടെ പുതിയ പദ്ധതികൾ വിജയകരമായി നടപ്പാക്കുന്നതിൽ അദ്ദേഹം മുൻ സഹപ്രവർത്തകരെയും ഇൻഫോസിസിൽ എത്തിച്ചിരുന്നു. അവരിൽ ഒരാളായിരുന്നു രാജഗോപാലനും. പ്രശ്നങ്ങൾ പരിഹരിച്ച് കമ്പനിയിൽ പുതിയ പദ്ധതികൾ നടപ്പാക്കാൻ സഹായിക്കുന്ന ഡിസൈൻ തിങ്കിങ് വിഭാഗത്തി​െൻറ തലവനായിരുന്നു അദ്ദേഹം. 

മൈസൂരു ഉൾപ്പെടെയുള്ള കമ്പനിയുടെ ഡെവലപ്മ​െൻറ് സ​െൻററുകളിൽ ജീവനക്കാർക്ക് പരിശീലന പരിപാടികളും സംഘടിപ്പിച്ചു. രാജഗോപാല​​െൻറ രാജിയെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്ന് കമ്പനി വാർത്തക്കുറിപ്പിൽ അറിയിച്ചു. ജൂലൈയിൽ ഇന്നൊവേഷൻ ഫണ്ട് മാനേജിങ് ഡയറക്ടറായ യൂസഫ് ബാഷിർ കമ്പനി വിട്ടിരുന്നു. മുൻ ചെയർമാൻ നാരായണമൂർത്തിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്നാണ് സിക്ക സ്ഥാനമൊഴിഞ്ഞത്.

Tags:    
News Summary - Infosys resignations continue-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.