ന്യൂഡൽഹി: 2022 ഓടെ മുഴുവന്‍ കുടുംബങ്ങള്‍ക്കും വീട് സാധ്യമാക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമല സീതാര ാമൻ. ഗ്രാമീണ മേഖലയില്‍ ഗ്യാസും വൈദ്യുതിയും എത്തിക്കും. പി.എം.എ.വൈ പദ്ധതി മുഴുവന്‍ ഗ്രാമീണ കുടുംബങ്ങളിലും ലഭ്യമാക്കും.
ചില്ലറ വ്യാപാര രംഗത്ത് വിദേശനിക്ഷേപ ചട്ടങ്ങളില്‍ ഇളവ് കൊണ്ടുവരും. ചെറുകിട വ്യാപാരികള്‍ക്ക് വേണ്ടി പ്രധാനമന്ത്രി കരംയോഗി മാന്‍ദണ്ഡന്‍ പെന്‍ഷന്‍ പദ്ധതി കൊണ്ടുവരും. 1.5 കോടി രൂപയില്‍ കുറവ് വിറ്റുവരുമാനമുള്ള ചെറുകിട കച്ചവടക്കാര്‍ക്കാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.