ചെറു നിക്ഷേപങ്ങൾക്കുള്ള പലിശ കുറച്ചു

ന്യൂഡൽഹി: ചെറു നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്കുകൾ കേന്ദ്രസർക്കാർ കുറച്ചു. പി.പി.എഫ്, കിസാൻ വികാസ് പത്ര, സുകന്യ സമൃദ്ധി തുടങ്ങിയ പദ്ധതികളുടെ പലിശ നിരക്കുകളാണ് കുറച്ചിരിക്കുന്നത്.

വിവിധ പദ്ധതികളുടെ പലിശ നിരക്കുകളിൽ 0.1 ശതമാനം വരെ കുറവാണ് വരുത്തിയിട്ടുള്ളത്. ഏപ്രിൽ-ജൂൺ കാലയളവിലേതാണ് പുതിയ പലിശ നിരക്ക്. ഇത് പ്രകാരം പി.പി.എഫിെൻറയും അഞ്ച് വർഷത്തെ നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റിെൻറയും പലിശ 7.9 ശതമാനമാകും. നിലവിൽ ഇൗ പദ്ധതികളുടെ പലിശ നിരക്ക് എട്ട് ശതമാനമാണ്.

സുകന്യ സമൃദ്ധി, കിസാൻ വികാസ് പത്ര,  എന്നിവയുടെ പുതുക്കിയ പലിശ നിരക്ക് യഥാക്രമം 7.6 ശതമാനവും 8.4 ശതമാനവും സീനിയർ സിറ്റിസൺ സ്കീമിെൻറ പലിശ നിരക്ക് 8.4 ശതമാനവുമായിരിക്കും. മുമ്പ് വർഷത്തിലൊരിക്കലായിരുന്നു ചെറു നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്കുകൾ സർക്കാർ പുന:ക്രമീകരിച്ചിരുന്നത് എന്നാൽ നിലവിൽ മൂന്ന് മാസത്തിലൊരിക്കലാണ് പലിശ നിരക്കുകൾ പുന:ക്രമീകരിക്കുന്നത്.

Tags:    
News Summary - Interest rates on small savings schemes cut by 0.1%: PPF, Kisan Vikas Patra hit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.