ന്യൂഡൽഹി: പഞ്ചാബ് നാഷനൽ ബാങ്കിനെ ഇടനിലക്കാരാക്കി വായ്പ തട്ടിപ്പ് നടത്തിയ കേസിലെ പ്രധാന പ്രതി നീരവ് മോദിയുടെ സഹോദരി പുർവി മോദിക്കെതിരെ ഇൻറർപോളിെൻറ റെഡ് കോർണർ നോട്ടീസ്. പണത്തട്ടിപ്പിൽ അന്വേഷണ സംഘം തേടുന്ന വ്യക്തിയാണ് ഇവർ. രാജ്യാന്തരതലത്തിൽ അറസ്റ്റ് വാറൻറിന് തുല്യമാണ് റെഡ് കോർണർ നോട്ടീസ്.
കേസന്വേഷണം കാര്യക്ഷമമാക്കാൻ ബെൽജിയം പൗരത്വമുള്ള പുർവിയെ ചോദ്യം ചെയ്യണമെന്നാണ് എൻഫോഴ്സ്മെൻറ് നിലപാട്. ഇംഗ്ലീഷ്, ഗുജറാത്തി, ഹിന്ദി ഭാഷകൾ സംസാരിക്കുന്ന ഇൗ 44കാരിയെ തട്ടിപ്പുമായി ബന്ധപ്പെട്ട് മാർച്ചിൽ സമർപ്പിച്ച ആദ്യ കുറ്റപത്രത്തിൽ പ്രതിചേർത്തിരുന്നു. ഒരാൾക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചാൽ 192 അംഗരാജ്യങ്ങളിൽ എവിടെ കണ്ടാലും അറസ്റ്റ് ചെയ്യണം.
നാടുകടത്തലോ കുറ്റകൃത്യം നടന്ന രാജ്യത്തിനു കൈമാറലോ എന്നത് പിന്നീടാണ് തീരുമാനിക്കുക. വ്യാജരേഖ നൽകി പി.എൻ.ബിയുടെ 13,000 കോടി രൂപ വെട്ടിച്ച കേസിൽ നീരവ് മോദിക്കും അമ്മാവൻ മെഹുൽ ചോക്സിക്കുമെതിരെ ഇൻറർപോൾ നേരത്തേ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.