ന്യൂയോർക്: മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സിനെ പിന്നിലാക്കി ഒാൺലൈൻ വ്യാപാരക്കമ്പനിയായ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് ലോകത്തെ ഏറ്റവും വലിയ സമ്പന്നനായി. 112 ബില്യൺ ഡോളറാണ് (ഏകദേശം 72.67 ലക്ഷം കോടി) ജെഫിെൻറ ആസ്തി. 10,000 കോടി ഡോളർ (ഏകദേശം 65 ലക്ഷം കോടി) സമ്പാദ്യത്തോടെ ഒന്നാം സ്ഥാനത്തെത്തിയ ആദ്യ വ്യക്തിയാണ് ബെസോസ്. ഫോബ്സ് മാഗസിൻ പുറത്തുവിട്ട ലോകത്തെ സമ്പന്നരുടെ പട്ടികയിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ് ഇന്ത്യൻ സമ്പന്നരിൽ മുമ്പൻ. 40.1 ബില്യൺ ഡോളറാണ് (2,60,622 കോടി) മുകേഷിെൻറ ആസ്തി.
പട്ടികയിൽ 19ാം സ്ഥാനമാണ് അംബാനിക്ക്. കഴിഞ്ഞവർഷം 33ാം സ്ഥാനത്തായിരുന്നു. അസിം േപ്രംജി (58ാം സ്ഥാനം), ലക്ഷ്മി മിത്തൽ (62), ശിവ് നാഡാർ (98), ദിലീപ് സംഘ് (115) എന്നിവരാണ് സമ്പന്നരായ ഇന്ത്യക്കാരിൽ മുന്നിൽ. കുമാർ ബിർള (127), ഉദയ് കൊട്ടക് (143), രാധാകിഷൻ ദമാനി(151), ഗൗതം അദാനി (154), സൈറസ് പൂനാവാല (170) എന്നിവരാണ് പുറകെ. ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസഫലി 388ാം സ്ഥാനത്താണ്. 32,443 കോടി രൂപയാണ് ആസ്തി. മുകേഷ് അംബാനിയുടെ സഹോദരൻ അനിൽ അംബാനി 17,519 കോടി ആസ്തിയുമായി 887ാം സ്ഥാനത്താണ്.
ഡിജിറ്റൽ പേമെൻറ് കമ്പനിയായ ‘പേ ടിഎം’ സ്ഥാപകൻ വിജയ് ശേഖർ ശർമയാണ് പട്ടികയിലെ പ്രായം കുറഞ്ഞ ഇന്ത്യൻ കോടീശ്വരൻ. 39കാരനായ അദ്ദേഹം 11,030 കോടി ആസ്തിയോടെ 1394ാം സ്ഥാനത്താണ്. 92കാരനായ സംപ്രത സിങ്ങാണ് ഫോബ്സ് പട്ടികയിലെ കാരണവർ. എമിറേറ്റസ് ഒാഫ് അൽകെം ലബോറട്ടറീസ് ചെയർമാനാണ് അദ്ദേഹം. ലോകത്ത് രണ്ടാം സ്ഥാനത്തുള്ള ബിൽഗേറ്റ്സിന് 90 ബില്യൻ ഡോളറിെൻറ (58 ലക്ഷം കോടി) ആസ്തിയുണ്ട്. ഫേസ്ബുക്ക് സ്ഥാപകൻ മാർക് സുക്കർബർഗ് (71 ബില്യൺ േഡാളർ) അഞ്ചാം സ്ഥാനത്താണ്. 119 ഇന്ത്യക്കാർ ഫോബ്സ് പട്ടികയിലുണ്ട്. 18 പേർ പുതുമുഖങ്ങൾ. പഞ്ചാബ് നാഷനൽ ബാങ്കിലെ വായ്പ തട്ടിപ്പുകേസിലെ പ്രതിയും വജ്ര വ്യാപാരിയുമായ നീരവ് മോദി പട്ടികയിൽനിന്ന് പുറത്തായി. 2017ലെ പട്ടികയിൽ നീരവ് മോദിക്ക് 1,16,79 കോടിയുടെ ആസ്തിയാണുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.