ന്യൂഡൽഹി: സർവീസ് നിർത്തിയ ജെറ്റ് എയർവേയ്സിലെ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയറ ക്ടറേറ്റ് വിശദമായ അന്വേഷണത്തിന് ഒരുങ്ങുന്നു. ജെറ്റ് എയർവേയ്സ് ഉടമ നരേഷ് ഗോയലും ഭാര്യ അനിതയും മുംബൈ എയർപോർട്ടിൽ ശനിയാഴ്ച പിടിയിലായതിന് പിന്നാലെയാണ് ഇ.ഡി അന്വേഷണം ശക്തമാക്കിയത്.
മറ്റ് കമ്പനികളിൽ ജെറ്റ് എയർവേയ്സ് നടത്തിയ നിക്ഷേപങ്ങളെ കുറിച്ചും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് പരിശോധിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതിന് പുറമേ ജീവനക്കാരുടെ പ്രൊവിഡൻറ് ഫണ്ടിൽ നിക്ഷേപിക്കാനുള്ള പണവും സർക്കാറിന് നികുതിയായി നൽകേണ്ട തുകയും കമ്പനി വകമാറ്റിയെന്നും റിപ്പോർട്ടുകളുണ്ട്. ഇതിനെ കുറിച്ചും വിശദ അന്വേഷണമുണ്ടാകും.
അതേസമയം, നിലവിൽ ബാങ്കുകൾ അന്വേഷണപരിധിയിൽ വരുന്നില്ലെന്നാണ് ഇ.ഡിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.