ന്യൂഡൽഹി: മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ജിയോ ഇൻസ്റ്റിട്ട്യൂട്ട് വാർത്തകളിൽ നിറയുകയാണ്. കടലാസ് പദ്ധതിക്ക് ശ്രേഷ്ഠ പദവി കേന്ദ്രസർക്കാർ നൽകിയതോടെ ജിയോ ഇൻസ്റ്റിട്ട്യൂട്ട് തുടങ്ങുന്നതിന് മുമ്പ് തന്നെ വിവാദങ്ങളിൽ നിറഞ്ഞിരുന്നു. ഇപ്പോൾ ഇൻസ്റ്റിട്ട്യൂട്ട് സംബന്ധിച്ച കൂടുതൽ വാർത്തകൾ പുറത്ത് വരികയാണ്.
നിലവിലെ കണക്കുകളനുസരിച്ച് 100 കോടി രൂപയായിരിക്കും ജിയോ ഇൻസ്റ്റിട്ട്യൂട്ടിെൻറ ആദ്യ വർഷ വരുമാനമെന്നാണ് ഇന്ത്യൻ എക്സ്പ്രസ് പുറത്ത് വിടുന്ന കണക്കുകളിൽ പറയുന്നത്. ഇതിൽ 38 കോടി വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പിനായി മാറ്റിവെക്കുമെന്നും അവകാശവാദമുണ്ട്.
നാച്ചുറൽ സയൻസ്(300), എൻജിനീയറിങ് ആൻഡ് കമ്പ്യൂട്ടർ സയൻസ്(250), ഹ്യുമാനിറ്റിസ്(200), മാനേജ്മെൻറ്(125), നിയമം(90), മീഡിയ ആൻഡ് ജേണലിസം(60), പെർഫോമിങ് ആർട്സ്(50) സ്പോർട്സ്(80), അർബൻ പ്ലാനിങ് ആൻഡ് ആർക്കിടെക്ചർ(50) എന്നിങ്ങനെയാണ് ജിയോ ഇൻസ്റ്റട്ട്യൂട്ടിലെ വിവിധ വിഷയങ്ങൾക്കുള്ള സീറ്റുകൾ. ആദ്യ വർഷം 1000 വിദ്യാർഥികളാവും ജിയോ ഇൻസ്റ്റിട്ട്യൂട്ടിൽ പ്രവേശനം നേടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.