പ്രളയം: അദാനി 50 കോടിയുടെ സഹായം നൽകും

മുംബൈ: പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിന്​ സഹായവുമായി അദാനി ഗ്രൂപ്പ്​. കമ്പനിക്ക്​ കീഴിലുള്ള സാമൂഹ്യ സുരക്ഷ വിഭാഗമായ അദാനി ഫൗണ്ടേഷനാണ്​ കേരളത്തിന്​ സഹായവുമായി രംഗത്തെത്തുന്നത്​. ഇതിൽ 25 കോടി അടിയന്തിര സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്​ കൈമാറും. ബാക്കി 25 കോടി കേരളത്തി​​െൻറ പുനർനിർമാണ പ്രവർത്തനങ്ങളൾക്കായി വിനിയോഗിക്കുമെന്നാണ്​ ​ അദാനി ഗ്രൂപ്പ്​ അറിയിച്ചിരിക്കുന്നത്​.

ദുരിതാശ്വാസ ക്യാമ്പുകളിൽ അവശ്യസാധനങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം​ ചെയ്യുമെന്നും ഗ്രൂപ്പ്​ അറിയിച്ചിട്ടുണ്ട്​. അരി, അവൽ, ബിസ്​കറ്റ്​, സോപ്പ്​, ടൂത്ത്​പേസ്​റ്റ്​, ടൂത്ത്​ബ്രഷ്​ തുടങ്ങി അവശ്യസാധനങ്ങൾ ഉൾപ്പെടുത്തിയാവും കിറ്റ്​ തയാറാക്കുക​. 

കേരളത്തിലെ പ്രധാന വികസന പദ്ധതികളി​െലാന്നായ വിഴിഞ്ഞം തുറമുഖത്തി​​െൻറ നിർമാണ കരാർ  അദാനി ഗ്രൂപ്പിനാണ്​. നേരത്തെ മുകേഷ്​ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസും കേരളത്തിന്​ സഹായം നൽകിയിരുന്നു. 71 കോടി രൂപയുടെ സഹായമാണ്​ റിലയൻസ്​ പ്രഖ്യാപിച്ചത്​. 

Tags:    
News Summary - Kerala floods: Adani Group earmarks Rs 50 crores for relief, Reliance Foundation donates Rs 21 Cr-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.