മലപ്പുറം: ദിവസക്കൂലിക്കാരെ സ്ഥിരപ്പെടുത്തുക, പ്യൂൺ തസ്തികയിൽ നിയമനം നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഗ്രാമീൺ ബാങ്കിൽ നടക്കുന്ന സമരത്തിെൻറ ഭാഗമായി തിങ്കളാഴ്ച മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും.
ഇതോടെ ബാങ്കിെൻറ 633 ശാഖകളും 10 റീജനൽ ഓഫിസുകളും മലപ്പുറത്തെ ഹെഡ് ഓഫിസും പ്രവർത്തിക്കില്ലെന്ന് സംഘടന നേതാക്കൾ അറിയിച്ചു. അഖിലേന്ത്യ റീജനൽ റൂറൽ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ വൈസ് പ്രസിഡൻറ് കെ.ജി. മദനനാണ് തിങ്കളാഴ്ച മുതൽ മലപ്പുറത്തെ ബാങ്ക് ആസ്ഥാനത്ത് നിരാഹാര സമരം തുടങ്ങുക.
ധർണയുടെ ഉദ്ഘാടനം രാവിലെ പത്തിന് ഇടതുമുന്നണി കൺവീനർ എ. വിജയരാഘവൻ നിർവഹിക്കും. ബെഫി സംസ്ഥാന ജോയൻറ് സെക്രട്ടറിയും കനറ ബാങ്ക് സ്റ്റാഫ് യൂനിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സനിൽബാബു ഡിസംബർ 19 മുതലും നിരാഹാര സമരം തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.