തിരുവനന്തപുരം: ഉബർ, ഒാല മാതൃകയിൽ മോേട്ടാർ തൊഴിലാളി ക്ഷേമനിധി ബോർഡിന് കീഴിൽ ഒ ാൺലൈൻ ടാക്സി സർവിസ് ആരംഭിക്കുന്നതിന് െഎ.ടി വകുപ്പിെൻറ പച്ചക്കൊടി. പദ്ധതിക്കുള്ള സാേങ്കതികസൗകര്യങ്ങളൊരുക്കാൻ രണ്ട് ഏജൻസികൾ മുന്നോട്ടുവന്നിരുന്നു. ഇവർ സമർപ്പിച്ച പദ്ധതിരേഖ െഎ.ടി വകുപ്പ് കഴിഞ്ഞയാഴ്ച വിശദമായി പരിശോധിച്ച ശേഷം പദ്ധതി പ്രായോഗികമാണെന്ന റിപ്പോർട്ടാണ് തൊഴിൽവകുപ്പിന് കൈമാറിയത്. ഇതോടെ സർക്കാർ വക ഒാൺലൈൻ ടാക്സി സർവിസിനാണ് വഴിതുറക്കുന്നത്. ആദ്യഘട്ടത്തിൽ കാറുകളും പിന്നീട് ഒാേട്ടാകളും ഒാൺലൈൻ ശൃംഖലയുടെ ഭാഗമാകും. മോേട്ടാർ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ ടാക്സി തൊഴിലാളികളെ ഉൾപ്പെടുത്തിയാണ് ടാക്സി ശൃംഖലയൊരുക്കുന്നത്. തൊഴിൽവകുപ്പിന് പുറമേ െഎ.ടി, മോേട്ടാർവാഹനവകുപ്പ്, ലീഗൽ മെട്രോളജി, പൊലീസ് എന്നിവയുടെ സഹകരണത്തോടെയാണ് സംരംഭം.
സ്വകാര്യ ഒാൺലൈൻ ടാക്സി ഏജൻസികളുടെ കടന്നുകയറ്റം ചെറുക്കാനും ഒപ്പം നേരേത്തതന്നെ ഇൗ രംഗത്തുള്ളവർക്ക് കൂടുതൽ സാധ്യതകൾ ഉറപ്പുവരുത്താനും കഴിയുമെന്നാണ് തൊഴിൽവകുപ്പിെൻറ വിലയിരുത്തൽ. മോേട്ടാർ വാഹനവകുപ്പ് നിശ്ചയിച്ച നിരക്കുകളാണ് ഒാൺലൈൻ ടാക്സികൾക്കും ബാധകമാക്കുക. അഞ്ച് ലക്ഷം അംഗങ്ങളാണ് നിലവിൽ മോേട്ടാർ തൊഴിലാളി ക്ഷേമനിധിയിലുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള എറണാകുളം ജില്ലയെ പൈലറ്റ് സംരംഭത്തിനായി തെരഞ്ഞെടുക്കുമെന്നാണ് പ്രാഥമികവിവരം.
ഇത്തരം വാഹനങ്ങളിൽ ജി.പി.എസ് നിർബന്ധമാണ്. നിലവിൽ കേന്ദ്രനിബന്ധനപ്രകാരം പൊതുഗതാഗതത്തിെൻറ ഭാഗമായുള്ള എല്ലാ വാഹനങ്ങളിലും ജി.പി.എസ് ഘടിപ്പിക്കണമെന്നാണ് വ്യവസ്ഥ.
ഓൺലൈൻ സർവിസിൽ ചേരാനാഗ്രഹിക്കുന്നവരെ ചേർത്ത് സഹകരണസംഘങ്ങൾ രൂപവത്കരിക്കുന്നതിനും ആലോചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.