മലപ്പുറം: താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേരള ഗ്രാമീ ണ ബാങ്കിലെ (കെ.ജി.ബി) ഒരു വിഭാഗം ജീവനക്കാർ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് നാലാ ം ദിവസത്തിലേക്ക്. 17 മുതൽ തുടങ്ങിയ പണിമുടക്കിൽ കെ.ജി.ബിയുടെ സംസ്ഥാനത്തെ 600ലേറെ ശാഖക ളും പത്ത് റീജണൽ ഓഫിസുകളും അടഞ്ഞുകിടക്കുകയാണ്. മലപ്പുറെത്ത ഹെഡ് ഓഫിസും പത്തിൽ താഴെ ശാഖകളും മാത്രമാണ് പ്രവർത്തിക്കുന്നത്. മൂന്ന് ദിവസമായി ശാഖകൾ പൂട്ടിക്കിടക ്കുന്നതിനാൽ പണമിടപാടുകൾ പൂർണമായും സ്തംഭനത്തിലാണ്.
ആയിരക്കണക്കിന് ഇടപാടുകാരാണ് ബാങ്ക് സമരം മൂലം പ്രയാസപ്പെടുന്നത്. പലരും മറ്റു ബാങ്കുകളെ ആശ്രയിച്ചുതുടങ്ങി. ബാങ്കിന് കോടികളുടെ നഷ്ടമാണ് ഇതുണ്ടാക്കുന്നത്. ദിവസവേതന െതാഴിലാളികളെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് ഇടതു അനുകൂല സംഘടനകളുടെ സമരം.
സ്ഥിരം ജീവനക്കാരുടെ സംഘടനകളായ ഗ്രാമീൺ ബാങ്ക് ഒാഫിസേഴ്സ് യൂനിയൻ, എംേപ്ലായീസ് യൂനിയൻ എന്നിവരുടെ നേതൃത്വത്തിലാണ് മലപ്പുറത്തെ പ്രധാന കാര്യാലയത്തിന് മുന്നിൽ അനിശ്ചിതകാല സത്യഗ്രഹം നടക്കുന്നത്. ഇതിന് പിന്തുണ പ്രഖ്യാപിച്ചാണ് കഴിഞ്ഞ തിങ്കളാഴ്ച മുതൽ മുഴുവൻ ശാഖകളും സ്തംഭിപ്പിച്ചുള്ള പണിമുടക്ക് തുടങ്ങിയത്. സംസ്ഥാനത്ത് കെ.ജി.ബിക്ക് 633 ശാഖകളുണ്ട്.
ഇതിൽ പത്തിൽ താഴെ ശാഖകൾ മാത്രമാണ് ഭാഗികമായെങ്കിലും പ്രവർത്തിക്കുന്നത്. കഴിഞ്ഞ 15ന് ചെയർമാൻ നാഗേഷ് വൈദ്യയും സമരസമിതിയും നടത്തിയ അനുരഞ്ജന ചർച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു. ചെയർമാൻ ചർച്ചയിൽ സാവകാശം ചോദിച്ചെങ്കിലും രേഖാമൂലം ഒരുറപ്പും നൽകാൻ തയാറായില്ലെന്ന് സമര സംഘടന നേതാക്കൾ പറയുന്നു. അനിശ്ചിതകാല പണിമുടക്ക് തുടങ്ങിയിട്ടും മാനേജ്മെൻറ് മൗനം തുടരുകയാണ്. സമരം സംബന്ധിച്ച് പരസ്യം നൽകാൻ പോലും തയാറായിട്ടില്ല.
പൊതുജനങ്ങൾക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ട് മാനേജ്മെൻറ് ഗൗനിക്കുന്നില്ല. ഇടപാടുകാർ വ്യാപകമായി വിട്ടുപോകുന്ന സാഹചര്യമുണ്ടെന്നും ഇത് ഭാവിയിൽ ബാങ്കിെൻറ തകർച്ചക്ക് വഴിവെക്കുമെന്നും ഒാൾ ഇന്ത്യ ഗ്രാമീൺ ബാങ്ക് എംേപ്ലായീസ് കോൺഗ്രസ് ജന. സെക്രട്ടറി കെ. രാജീവ് ‘മാധ്യമ’ത്തോട് പറഞ്ഞു.
സമരം തീർക്കാനുള്ള ഉത്തരവാദിത്വം മാനേജ്മെൻറിനും സമരം ചെയ്യുന്ന യൂനിയനുകൾക്കുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.