സ്വർണ വില അഞ്ചു മാസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കിൽ

കോഴിക്കോട്​: സംസ്ഥാനത്ത്​ സ്വർണവില അഞ്ചു മാസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ​ ചൊവ്വാഴ്​ച പവന്​ 440 രൂപ കുറഞ്ഞ്​ 20,800 രൂപക്കാണ്​ സ്വർണവ്യാപാരം നടന്നത്​. കഴിഞ്ഞ 10 ദിവസത്തിനി​െട സ്വർണത്തിന്​ 1120 രൂപയാണ്​ കുറഞ്ഞത്​. ഡിസംബർ രണ്ടിന്​ 21,920 രൂപയായിരുന്നു പവ​​െൻറ വില. ഡിസംബർ അഞ്ചിന്​ 21,840 രൂപയായും ആറിന്​ 21,680 രൂപയായും 11ന്​ 21,240 രൂപയായും താഴേക്ക്​ വന്നിരുന്നു.

20,800 രൂപക്ക്​ സ്വർണം അവസാനമായി വിൽപന നടത്തിയത്​ ജൂലൈ 14നായിരുന്നു. ജൂലൈ 10ന്​ പവന്​ 640 രൂപ കുറഞ്ഞ്​ 20,720 രൂപയായെങ്കിലും പിന്നീടുള്ള മാസങ്ങളിൽ  വീണ്ടും ഉയർന്നു.  ഒക്​ടോബർ, നവംബർ  മാസങ്ങളിൽ ​ ഏറ്റവും കുറഞ്ഞ നിരക്ക്​ 21,920 രൂപയും ഉയർന്ന നിരക്ക്​ 22,360 രൂപയുമായിരുന്നു. സ്വർണം ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയത്​ സെപ്​റ്റംബർ എട്ടിനാണ്​. സെപ്​റ്റംബർ 10വ​െ​ര പവന്​ 22,720 രൂപയും ഗ്രാമിന്​ 2840 രൂപയുമായിരുന്നു. 

ആഗോള വിപണിയും എണ്ണ വിലയും ഡോളറി​​െൻറ വിനിമയ നിരക്കുമൊക്കെയാണ് സ്വര്‍ണവിലയെ പ്രധാനമായും ബാധിക്കുന്നതെങ്കിലും ഇത്തവണ ആ​േഗാള വിപണിയിൽ കാര്യമായ മാറ്റങ്ങളുണ്ടാകാതെ തന്നെയാണ് സ്വർണവില കുറഞ്ഞത്​. എന്നാൽ, വരും ദിവസങ്ങളിൽ വലിയ ചാഞ്ചാട്ടമുണ്ടാകാൻ സാധ്യതയില്ലെന്നാണ്​ ഒാൾ കേരള ഗോൾഡ്​ ആൻഡ്​ സിൽവർ മർച്ചൻറ്​ അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്​. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിലെ സ്വർണത്തി​​െൻറ ഏറ്റവും കുറഞ്ഞ വില 2015 ആഗസ്​റ്റ്​ ആറിന്​ പവന്​ 18,720 രൂപയായതാണ്​. സ്വർണത്തി​​െൻറ റെക്കോഡ്​ വില 2012 ​െസ​പ്​​റ്റംബർ 14നായിരുന്നു. അന്ന്​ പവന്​ 24,160 രൂപയും ഗ്രാമിന്​ 3020 രൂപ വിലയെത്തിയിരുന്നു​. 

Tags:    
News Summary - lowest Gold Rate in Kerala- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.