ഡൽഹി: സൗദി റീട്ടെയിൽ മേഖലയിലെ പ്രമുഖരായ ലുലു ഗ്രൂപ് തങ്ങളുടെ പ്ര വർത്തനം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. സൗദി കിരീടാ വകാശി മുഹമ്മദ് ബിൻ സൽമാെൻറ ഇന്ത്യ സന്ദർശനത്തോടനുബന്ധിച്ച് ഡൽ ഹിയിൽ നടന്ന ഇന്ത്യ-സൗദി ബിസിനസ് ഫോറത്തിൽ വെച്ചാണ് ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി ഇക്കാര്യം വ്യക്തമാക്കിയത്.
സൗദിയിലെ റീട്ടെയിൽ മേഖലയിൽ ലുലു ഗ്രൂപ് നടപ്പാക്കുന്ന വിവിധ പദ്ധതികളെപ്പറ്റിയും നിക്ഷേപങ്ങളെപ്പറ്റിയുമുള്ള വിശദാംശങ്ങൾ യൂസുഫലി ഫോറത്തിൽ വിശദീകരിച്ചു. സൗദിയിലെ വാണിജ്യ മേഖലയിൽ നിക്ഷേപം വർധിപ്പിക്കാൻ ഗ്രൂപ് ഉദ്ദേശിക്കുന്നുവെന്ന് യൂസുഫലി അറിയിച്ചു. സൗദിയിൽ ഇതിനകം 15 ഹൈപ്പർമാർക്കറ്റുകളുള്ള ലുലു 2020 ആകുമ്പോഴേക്കും 20 ഹൈപ്പർമാർക്കറ്റുകൾകൂടി പുതുതായി ആരംഭിക്കും. 100 കോടി റിയാൽ നിക്ഷേപത്തിലായിരിക്കും പുതിയ ഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കുന്നത്. ഇതിനകം നിക്ഷേപിച്ച 100 കോടി റിയാലിന് പുറമെയാണിത്.
2020 ആകുമ്പോൾ ലുലുവിെൻറ സൗദിയിലെ ആകെ മുതൽമുടക്ക് 2 ബില്യൺ റിയാലാകും (200 കോടി റിയാൽ). ഇത് കൂടാതെ കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിൽ 200 മില്യൺ സൗദി റിയാലിൽ നിക്ഷേപത്തിൽ അത്യാധുനിക രീതിയിലുള്ള ലോജിസ്റ്റിക് സെൻറർ ആരംഭിക്കാനും ഗ്രൂപ് തീരുമാനിച്ചിട്ടുണ്ട്. സൗദിവത്കരണത്തിെൻറ ഭാഗമായി ആകെയുള്ള ജീവനക്കാരുടെ 40 ശതമാനവും സൗദികളാണ് ലുലുവിൽ ജോലി ചെയ്യുന്നതെന്നും യൂസുഫലി അറിയിച്ചു.
2020ഓടെ ലുലുവിലെ സൗദി സ്വദേശികളുടെ എണ്ണം 5000 കടക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളിലൊന്നായ സൗദി അരാംകോയുടെ 15 സൂപ്പർ മാർക്കറ്റുകളുടെ ചുമതല ലുലുവാണ് ഏറ്റെടുത്തിരിക്കുന്നത്. കൂടാതെ, സൗദി ദേശീയ സുരക്ഷ വിഭാഗമായ നാഷനൽ ഗാർഡിെൻറ ക്യാമ്പുകളിൽ ഷോപ്പിങ് സെൻററുകളുടെയും സൂപ്പർമാർക്കറ്റുകളുടെയും നടത്തിപ്പ് ചുമതലയും ലുലുവിനാണ്. സൗദി കിരീടാവകാശിയുടെ ബഹുമാനാർഥം പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗിക വസതിയായ ഹൈദരാബാദ് ഹൗസിൽ ഒരുക്കിയ ഉച്ചവിരുന്നിലും യൂസുഫലി പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.