കൊളംേബാ: പ്രമുഖ റീട്ടെയിൽ ശൃംഖലയായ ലുലു ഗ്രൂപ് ശ്രീലങ്കയിൽ പ്രവർത്തനം തുടങ്ങി. ഗ്രൂപ്പിെൻറ ഭക്ഷ്യസംസ്കരണ ലോജിസ്റ്റിക്സ് േകന്ദ്രം കൊളംബോക്കടുത്തുള്ള കടുനായകെ എക്സ്പോർട്ട് പ്രോസസിങ് സോണിലാണ് ആരംഭിച്ചിട്ടുള്ളത്. ശ്രീലങ്കൻ ആഭ്യന്തര മന്ത്രിയും പ്രധാനമന്ത്രിയുടെ ചീഫ് ഓഫ് സ്റ്റാഫുമായ സഖാല ഗജേന്ദ്രരത്നായകയാണ് േകന്ദ്രം ഉദ്ഘാടനം ചെയ്തത്. വ്യവസായ-കൃഷി മന്ത്രിമാർ, ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി, ഡയറക്ടർമാരായ എം.എ. സലീം, എ.വി. ആനന്ദ് എന്നിവരടക്കം നിരവധിപേർ സന്നിഹിതരായിരുന്നു.
ശ്രീലങ്കൻ പ്രസിഡൻറ് മൈത്രി പാലസിരിസേന, പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ എന്നിവരുമായി യൂസുഫലി കൊളംബോയിൽ കൂടിക്കാഴ്ച നടത്തി. ശ്രീലങ്കയിൽനിന്നുള്ള പഴം, പച്ചക്കറികൾ തുടങ്ങിയവ സംസ്കരിച്ച് ഗൾഫിലെയും ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലെ ലുലു ഹൈപർമാർക്കറ്റുകളിലൂടെ വിപണിയിലെത്തിക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ 120 കോടിയാണ് ലുലു ശ്രീലങ്കയിൽ മുതൽമുടക്കുന്നത്.
ശ്രീലങ്കൻ സർക്കാർ അനുവദിച്ച10 ദശലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള സംസ്കരണശാല യൂറോപ്യൻ മാനദണ്ഡങ്ങളോടെയാണ് പ്രവർത്തിക്കുന്നത്. ഭക്ഷ്യസംസ്കരണരംഗത്ത് ശ്രീലങ്കയിലെ ഏറ്റവും വലിയ കേന്ദ്രമാണിത്. ശ്രീലങ്കയിലെ റീട്ടെയിൽ മേഖലയിൽ ഭാവിയിൽ പ്രവേശിക്കാനുദ്ദേശിക്കുന്നതായി യൂസുഫലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.