മനാമ: ഗൾഫ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധി താൽക്കാലികം മാത്രമാണെന്നും ഇത്തരം പ്രതിസന്ധികൾ പല സന്ദർഭങ്ങളിലും ഉണ്ടായിട്ടുണ്ടെന്നും ‘ലുലു’ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ.യൂസഫലി . ബഹ്റൈനിലെ സാറിൽ ലുലു ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദീർഘവീക്ഷണമുള്ള ഭരണാധികാരികളാണ് ബഹ്റൈൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഉള്ളത്. ലുലുവിന് ബഹ്റൈൻ ഭരണാധികാരികൾ നൽകുന്ന പിന്തുണക്ക് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബഹ്റൈനിൽ ലുലുവിെൻറ ഏഴാമത് ഹൈപ്പർമാർക്കറ്റാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. 1300 ബഹ്റൈനികൾക്ക് ലുലു ഹൈപ്പർമാർക്കറ്റുകളിൽ തൊഴിൽ നൽകാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.