കോഴിക്കോട്: അനധികൃത സ്വർണവിൽപന വ്യാപകമാകുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾ കബളിപ്പിക്കപ്പെടാതിരിക്കുന്നതിനും അവരെ ബോധവത്കരിക്കുന്നതിനുമായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ബില്ലിങ് കാമ്പയിൻ ആരംഭിച്ചു. സ്വർണം വാങ്ങുന്നത് എവിടെനിന്നായാലും നിർബന്ധമായും ബില്ല് ചോദിച്ചു വാങ്ങണമെന്ന് ഉപഭോക്താക്കളെ ബോധവാന്മാരാക്കുകയാണ് കാമ്പയിെൻറ ലക്ഷ്യമെന്ന് മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു.
സ്വർണം വാങ്ങുമ്പോൾ നിയമം അനുശാസിക്കുന്ന വിധത്തിലുള്ള നികുതി നൽകിയിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ യഥാർഥ ബില്ലിലൂടെ സാധിക്കും. നികുതി നൽകാതെ സ്വർണം വാങ്ങുന്നത് കള്ളക്കടത്ത് മാഫിയക്ക് സഹായകമാകും. അന്താരാഷ്ട്ര കള്ളക്കടത്ത് മാഫിയക്കാണ് നികുതി വെട്ടിപ്പിെൻറ വലിയ പങ്കും ലഭിക്കുന്നത് -അദ്ദേഹം പറഞ്ഞു
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിെൻറ മുഴുവൻ ഷോറൂമുകളിലും ഉപഭോക്താക്കൾക്ക് ആഭരണത്തിെൻറ പരിശുദ്ധി, മൊത്തം ഭാരം, കല്ലുകളുടെ തൂക്കം എന്നിവയെല്ലാം പ്രത്യേകമായി രേഖപ്പെടുത്തിയ ബില്ല് നൽകുന്നുണ്ട്.മൺസൂൺ ൈപ്രസ് േപ്രാമിസിെൻറ ഭാഗമായി സ്വർണാഭരണങ്ങളുടെ പണിക്കൂലിയിൽ 20 ശതമാനം മുതൽ 50 ശതമാനം വരെയും ഡയമണ്ട് വിലയിൽ 25 ശതമാനം വരെയും ഡിസ്കൗണ്ട്, പഴയ സ്വർണം മാറ്റിയെടുക്കുമ്പോൾ 100 ശതമാനം മൂല്യം എന്നീ ഓഫറുകൾ മലബാർ നൽകുന്നുണ്ട്. ഈ ഓഫറുകൾ ആഗസ്റ്റ് രണ്ടു വരെ നീണ്ടുനിൽക്കും.
ബി.ഐ.എസ് ഹാൾമാർക്കിങ് നടത്തി പരിശുദ്ധി ഉറപ്പുവരുത്തിയ സ്വർണാഭരണങ്ങൾ, ഒരു വർഷത്തേക്ക് സൗജന്യ ഇൻഷുറൻസ് കവറേജ്, സ്വർണാഭരണങ്ങൾ മാറ്റിവാങ്ങുമ്പോൾ സീറോ ഡിഡക്ഷൻ ചാർജ്, ഇടപാടുകളിലെ സുതാര്യത തുടങ്ങിയ സേവനങ്ങളും കമ്പനി ഉറപ്പു നൽകുന്നു.
പഴയ ആഭരണങ്ങൾ ഏതു ജ്വല്ലറിയിൽനിന്ന് വാങ്ങിയതായാലും വിപണിയിലെ മികച്ച വില നൽകി തിരിച്ചെടുത്ത് ചെക്ക്, ആർ.ടി.ജി.എസ് വഴി ഉടനടി പണം നൽകുന്ന സംവിധാനവും ഷോറൂമുകളിലുണ്ട്. സ്വർണവില വർധനവിൽനിന്ന് രക്ഷനേടാനായി വിലയുടെ 10 ശതമാനം മുൻകൂർ നൽകി അഡ്വാൻസ് ബുക്കിങ്ങിനുള്ള അവസരവുമുണ്ട്.
കോവിഡ് 19 വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും ആരോഗ്യ സുരക്ഷക്കുള്ള നടപടികൾ മലബാറിെൻറ മുഴുവൻ ഷോറൂമുകളിലും ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.