ന്യൂഡൽഹി: രാജ്യസഭക്ക് തുരങ്കംവെക്കരുതെന്നും സഭയെ മറികടക്കാൻ പണബിൽ ആക്കി ബില്‍ ലുകൾ അവതരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് . ബില്ലുകൾ പഠിക്കാനും ചർച്ചചെയ്യാനും കൂടുതൽ സമയം അനുവദിക്കണം.
14ഉം 15ഉം ലോക്സഭകളുമായി താരതമ്യപ്പെടുത്തുേമ്പാൾ 25 ശതമാനം ബില്ലുകൾ മാത്രമാണ് 16ാം ലോക്സഭ പാർലമെൻററി സമിതികൾക്ക് വിട്ടതെന്ന് മൻമോഹൻ മോദിയെ ഒാർമിപ്പിച്ചു. വിശദ പരിശോധനയിലൂടെ കടന്നുപോകാൻ സെലക്ട് കമ്മിറ്റികൾക്ക് ബില്ലുകൾ വിടേണ്ടത് അനിവാര്യമാണ്.
പണബിൽ ആക്കി ബില്ലുകൾ അവതരിപ്പിക്കുന്ന രീതി സർക്കാർ അവസാനിപ്പിക്കണം. പ്രധാന വിഷയങ്ങളിൽ രാജ്യസഭയെ മറികടക്കാൻ പണബിൽ ആക്കുക എന്ന ഉപായം സ്വീകരിക്കുകയാണ് ഭരണകൂടം. ഇത് ഒഴിവാക്കുമെന്ന് ഭരണബെഞ്ചിലിരിക്കുന്നവർ ഉറപ്പുവരുത്തണം. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിെൻറ ശ്രമങ്ങളുണ്ടായിരുന്നില്ലെങ്കിൽ രാജ്യസഭ രണ്ടാം സ്ഥാനത്തുള്ള ഒന്നായി മാറുമായിരുന്നു. വിവിധ സംസ്ഥാനങ്ങളുടെ രാജ്യസഭയെന്നതിനാൽ നിർണായകമായ എല്ലാ വിഷയങ്ങളിലും ഇൗ സഭയുടെ ശബ്ദം കേൾക്കേണ്ടതുണ്ടെന്നും സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.