മുംബൈ: മാരുതിയുടെ ഒാഹരികൾക്ക് വിപണിയിൽ ചരിത്ര മുന്നേറ്റം. ആദ്യമായി ഒാഹരികളുടെ വില10000 കടന്നു. ബുധനാഴ്ചയാണ് മാരുതിയുടെ ഒാഹരികൾ ചരിത്ര മുന്നേറ്റം നടത്തിയത്. ഇതോടെ മാരുതിയുടെ വിപണിമൂല്യം 3 ലക്ഷം കോടിയിലേക്ക് എത്തി.
ബി.എസ് 4ൽ നിന്ന് ബി.എസ് 6ലേക്ക് മാറുന്നതിെൻറ വെല്ലുവിളികൾ ഉണ്ടെങ്കിലും വരുന്ന വർഷങ്ങളിലും മാരുതി ഒാഹരികൾ മികച്ച പ്രകടനും കാഴ്ചവെക്കാനാണ് സാധ്യതയെന്നാണ് റിപ്പോട്ടുകൾ.
ജനുവരി മുതൽ മാരുതി കാറുകളുടെ വില രണ്ട് ശതമാനം വരെ വർധിപ്പിക്കുകയാണ്. അസംസ്കൃത വസ്തുകള്ളുടെ വില കൂടിയതാണ് വർധനവിെൻറ കാരണമായി മാരുതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇതിനിടെയാണ് ഒാഹരികളുടെ വില കൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.