ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതിയുടെ അറ്റാദായത്തിൽ 16 ശതമാനം വർധന. മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിെൻറ നാലാം പാദത്തിലാണ് വർധന രേഖപ്പെടുത്തിയത്. 1,709 കോടി രൂപയാണ് നാലാം പാദത്തിലെ മാരുതിയുടെ അറ്റാദായം.
മാരുതിയുടെ കാർ വിൽപ്പനയിലും 15 ശതമാനത്തിെൻറ വർധന രേഖപ്പെടുത്തി. 4,14,439 കാറുകളാണ് മാരുതി അവസാന പാദത്തിൽ വിറ്റത്. 31,771 യൂണിറ്റുകൾ കയറ്റി അയക്കുകയും ചെയ്തിട്ടുണ്ട്.
ഒാഹരിയൊന്നിന് 75 രൂപ ഡിവിഡൻറ് നൽകാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. വലിയ കാറുകളുടെ വിൽപന കൂടിയതും നിർമ്മാണ ചെലവ് കുറച്ചതും മാരുതിയുടെ അറ്റാദായം കൂടുന്നതിന് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.