മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ വിപണന ശൃംഖലയായ ഫ്ലിപ്കാർട്ടിനെ അമേരിക്ക കേന്ദ്രമായി പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര സൂപ്പർ മാർക്കറ്റ് കമ്പനിയായ വാൾമാർട്ട് ഏറ്റെടുത്തതിനെതിരെ വ്യാപാരി സംഘടനകൾ പ്രക്ഷോഭത്തിന്. ഇതിെൻറ ഭാഗമായി ദേശീയതലത്തിൽ ഇൗ മാസം 15 മുതൽ 90 ദിവസം പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കോൺഫെഡറേഷൻ ഒാഫ് ഒാൾ ഇന്ത്യ ട്രേഡേഴ്സ് പ്രസ്താവനയിൽ അറിയിച്ചു. രാജ്യതലസ്ഥാനത്ത് നിന്നാരംഭിക്കുന്ന സമരത്തിെൻറ ഭാഗമായി 28ന് ദേശീയ വ്യാപാര ബന്ദും പ്രഖ്യാപിച്ചിട്ടുണ്ട്.
ചെറുകിട വ്യാപാര മേഖലയിൽ നേരിട്ടുള്ള വിദേശ നിക്ഷേപം കടന്നുവരുന്നതിന് ഫ്ലിപ്കാർട്ട്-വാൾമാർട്ട് കരാർ വഴിയൊരുക്കുമെന്നതിനാലാണ് പ്രക്ഷോഭത്തിന് തീരുമാനിച്ചതെന്നും സംഘടന വ്യക്തമാക്കി. മാസങ്ങൾക്ക് മുമ്പാണ് ലോകത്തെ ഏറ്റവും വലിയ വ്യാപാര കരാറുകളിലൊന്നിലൂടെ വാൾമാർട്ട് ഫ്ലിപ്കാർട്ടിെൻറ 77 ശതമാനം ഒാഹരികൾ സ്വന്തമാക്കിയത്. 16 ശതകോടി യു.എസ് ഡോളറിെൻറ (ഏകദേശം 1.08 ലക്ഷം കോടി രൂപ) കരാറിലാണ് ഇരു കമ്പനികളും ഒപ്പുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.