ന്യൂഡൽഹി: വിദേശ നിക്ഷേപ ചട്ടങ്ങൾ നിരന്തരം ലംഘിക്കുന്നുവെന്നാരോപിച്ച് ഇ-വ്യാപാര ഭീമൻമാരായ ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ സ്ഥാപനങ്ങൾക്കെതിരെ പരസ്യ സമരവുമായി വ്യാപാരികളുടെ സംഘടനയായ കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രെഡേഴ്സ് (സി.എ.ഐ.ടി). നവംബർ 13ന് ബുധനാഴ്ച ദേശീയ ബോധവത്കരണ കാമ്പയിൻ ദിനാചരണത്തോടെയാകും സമര പരിപാടികളുടെ തുടക്കം. 2020 ജനുവരി 10 വരെ നീളും.
നവംബർ 20ന് 500 നഗരങ്ങളിൽ വ്യാപാരികൾ ധർണ നടത്തും. അഞ്ചു ലക്ഷം വ്യാപാരികൾ പങ്കെടുക്കും. ജനുവരി ആറു മുതൽ ന്യൂഡൽഹിയിൽ നടക്കുന്ന ത്രിദിന ദേശീയ കൺവെൻഷനോടെ സമാപിക്കും. ജനുവരി ഒമ്പതിന് യോഗം ചേർന്ന് രണ്ടാംഘട്ട സമരപരിപാടികൾ തീരുമാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.