ഇന്നത്തെ ഇന്ധന വില എന്താണെന്ന് അറിയാൻ ഉപയോക്താക്കൾക്ക് എന്താണ് വഴി? അതിന് എണ്ണ കമ്പനികൾ മൂന്ന് സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വെബ്സൈറ്റ്, മൊബൈൽ ആപ്, മൊബൈൽ സന്ദേശം എന്നിവ വഴിയാണ് വിലയറിയാനാവുക. മൂന്ന് പ്രമുഖ എണ്ണ കമ്പനികളുടെ വെബ്സൈറ്റുകളിലും വില പ്രദർശിപ്പിച്ച് തുടങ്ങിയിട്ടുണ്ട്.
www.iocl.com, www.bharatpetroleum.in, www.hindustanpetroleum.com എന്നിവയിലാണ് ഇൗ സംവിധാനം ഒരുക്കിയിരിക്കുന്നത്. പ്രമുഖ നഗരങ്ങളിലെ വില പൊതുവായി പ്രദർശിപ്പിക്കുന്നതിനൊപ്പം പെട്രോൾ പമ്പ് ലൊക്കേറ്റർ സംവിധാനമുപയോഗിച്ച് ഒാരോ പമ്പിലെയും വില പ്രത്യേകം അറിയാനും സംവിധാനമുണ്ട്. ഒാേരാ നഗരത്തിലെയും പമ്പുകൾ തമ്മിലും വില വ്യത്യാസമുണ്ടാകാം എന്നതിനാലാണിത്.
ഇന്ത്യന്‍ ഓയിൽ േകാർപറേഷെൻറ fuel@IOC, ഭാരത് പെട്രോളിയം കോര്‍പറേഷെൻറ smartDrive, ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിെൻറ My HPCL എന്നീ മൊബൈൽ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്തും വില അറിയാം. ഒാരോ കമ്പനിയുടെ നമ്പറിലേക്കും എസ്.എം.എസ് അയച്ചും വില അറിയാം. ഇതിനുപക്ഷേ, ഒാരോ പമ്പിെൻറയും ഡീലർ കോഡ് അറിയണം.
ഡീലർ കോഡ്പമ്പുകളിൽ പ്രദർശിപ്പിക്കണം എന്നാണ് ചട്ടം. ഡീലർ കോഡ് അടിച്ച് പമ്പ് ഏത് കമ്പനിക്ക് കീഴിലാണോ അവർക്ക് മെസേജ് അയക്കുകയാണ് വേണ്ടത്. ഇതിനായി െഎ.ഒ.സി 9224998849 എന്ന നമ്പറും ബി.പി.സി.എൽ 9223112222 എന്ന നമ്പറും എച്ച്.പി.സി.എൽ 9222201122 എന്ന നമ്പറും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.