മുംബൈ: ഗൾഫ് രാജ്യങ്ങളിലേക്ക് തൊഴിൽ തേടി പോവുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വൻ കുറവുണ്ടായതായി പഠനങ്ങൾ. 2017ുമ ായി താരത്മ്യം ചെയ്യുേമ്പാൾ കഴിഞ്ഞ 11 മാസത്തിനുള്ളിൽ ഗൾഫിലേക്ക് തൊഴിലിനായി പോയവരുടെ എണ്ണത്തിൽ 21 ശതമാനത്തി െൻറ കുറവാണ് ഉണ്ടായിരിക്കുന്നത്. അഞ്ച് വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ ഇൗ കുറവ് 62 ശതമാനമാകും. എമിഗ്രേഷൻ ക്ലിയറൻസ് രേഖകളുടെ അടിസ്ഥാനത്തിൽ ഇക്കണോമിക്സ് ടൈംസാണ്ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്ത് വിട്ടത്.
കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാർ ഗൾഫിലേക്ക് തൊഴിലിനായി പോയത് 2014ലാണ്. 7.76 ലക്ഷം ഇന്ത്യക്കാർ പുത്തൻ സ്വപ്നങ്ങളുമായി ആ വർഷം ഗൾഫ് രാജ്യങ്ങളിലെത്തി. എന്നാൽ, 2018ൽ ഗൾഫിലേക്ക് പോയ ഇന്ത്യക്കാരുടെ എണ്ണം കേവലം 2.9 ലക്ഷമാണ്.
2018ൽ യു.എ.ഇയിലേക്കാണ് ഏറ്റവും കൂടുതൽ ഇന്ത്യക്കാർ തൊഴിൽ തേടി പോയത്. 1.03 ലക്ഷം പേർ തൊഴിൽ അന്വേഷിച്ച് യു.എ.ഇയിലേക്ക് പറന്നു. സൗദിഅറേബ്യ, കുവൈറ്റ് എന്നീ രാജ്യങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. സൗദിയിലേക്ക് 65,000 പേരും കുവൈറ്റിലേക്ക് 52,000 പേരും എത്തി.
സൗദി അറേബ്യയായിരുന്നു തൊഴിൽ അന്വേഷകരുടെ പ്രിയ ഗൾഫ് രാജ്യം. എന്നാൽ, കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ സൗദിയിലേക്ക് തൊഴിലിനായി പോകുന്നവരുടെ എണ്ണത്തിൽ 80 ശതമാനത്തിെൻറ കുറവാണ് ഉണ്ടായത്. സൗദി നിതാഖാത്ത് നടപ്പിലാക്കിയതോടെയാണ് എണ്ണത്തിൽ വൻ കുറവ് ഉണ്ടായത്. എന്നാൽ, ഖത്തറിലേക്ക് പോകുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടിയിട്ടുണ്ട്. കഴിഞ്ഞ വർഷവുമായി താരത്മ്യം ചെയ്യുേമ്പാൾ 31 ശതമാനത്തിെൻറ വർധനയാണ് രേഖപ്പെടുത്തിയത്.
സ്വന്തം രാജ്യങ്ങളിലെ പൗരൻമാരെ ഗൾഫ് രാജ്യങ്ങൾ ജോലികൾക്കായി നിയോഗിക്കാൻ തുടങ്ങിയതോടെയാണ് ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റം കുറഞ്ഞതെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നു. എണ്ണയെ അടിസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന ഗൾഫ് രാജ്യങ്ങളിലെ സമ്പദ്വ്യവസ്ഥകളിൽ മാറ്റമുണ്ടായതും തിരിച്ചടിയായതായി വിദേശകാര്യമന്ത്രാലയം അറിയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.