ഇന്ധന വില കുറച്ചതിനെ പരിഹസിച്ച്​ പ്രധാനമന്ത്രിക്ക്​ ഒമ്പത്​ പൈസയുടെ ചെക്ക്​

ന്യൂഡൽഹി: ​റെക്കോർഡുകൾ ഭേദിച്ച്​ മുന്നേറുകയാണ്​ രാജ്യത്തെ ഇന്ധനവില. പ്രതിദിന വില മാറ്റുന്ന സംവിധാനം നിലവിൽ വന്നതോടെയാണ്​ വില വലിയ രീതിയിൽ കൂടിയത്​.  ഇന്ധനവില വലിയ രീതിയിൽ കൂടുന്നതിനെതിരെ തെലുങ്കാനയിൽ നിന്നുള്ള വി.ചന്ദ്രയ്യ നടത്തിയ വ്യത്യസ്​ത പ്രതിഷേധമാണ്​ ഇപ്പോൾ ശ്രദ്ധേയമാവുന്നത്​. ഒമ്പത്​ പൈസയുടെ ചെക്ക്​ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്​ സംഭാവന ചെയ്​താണ്​ ഇന്ധന വില വർധനവിൽ ചന്ദ്രയ്യ പ്രതിഷേധം രേഖപ്പെടുത്തിയത്​.

നിങ്ങൾ ഒമ്പത്​ പൈസ പെട്രോളിന്​ കുറിച്ചു. പെട്രോൾ വില കുറഞ്ഞതിൽ നിന്ന്​ എനിക്ക്​ ലാഭം കിട്ടിയ തുക താൻ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്​ സംഭാവന ചെയ്യുകയാണ്​ എന്നറിയിച്ചാണ്​ ചന്ദ്രയ്യ ഒമ്പത്​ പൈസയുടെ ചെക്ക്​  കൈമാറിയത്​. ജില്ല കലക്​ടർ ഉൾപ്പടെ പ​െങ്കടുത്ത ചടങ്ങിലായിരുന്നു ചന്ദ്രയ്യയുടെ വ്യത്യസ്​തമായ പ്രതിഷേധം.  

ഇന്ധന വില വർധിക്കു​േമ്പാഴും അതിലുടെ ലഭിക്കുന്ന അധിക നികുതി ഉപേക്ഷിക്കാൻ കേന്ദ്രസർക്കാർ തയ്യാറായിരുന്നില്ല. അധിക നികുതിയിലുടെ ലഭിക്കുന്ന പണം രാജ്യത്തി​​​െൻറ വികസനത്തിനായി ഉപയോഗിക്കുന്നുവെന്നാണ്​ ഇതിന്​ ന്യായമായി പറഞ്ഞത്​. കേന്ദ്രസർക്കാറി​​​െൻറ ഇൗ നിലപാടിനെ കൂടിയാണ്​ പരോക്ഷമായി ചന്ദ്രയ്യ കളിയാക്കിയിരിക്കുന്നത്​.

Tags:    
News Summary - Mimicking Price Cut in Fuel Prices, Telangana Man Donates 9 Paise to PM Relief Fund-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.