ന്യൂഡൽഹി: നെല്ല് അടക്കമുള്ള കാർഷിക വിളകളുടെ താങ്ങുവില വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനം. മൺസൂൺകാല വിളകളുടെ 53 ശതമാനം വരെ താങ്ങുവില വർധിപ്പിക്കാനാണ് കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതിയുടെ യോഗം അംഗീകാരം നൽകിയത്. നെല്ല്, എള്ള്, സോയാബീൻ, ബജ്റ, സൂര്യകാന്തി വിത്ത്, റാഗി, മൈസ്, പരിപ്പ്, ചെറുപയർ, ഉഴുന്ന് പരിപ്പ്, നിലകടല അടക്കം 14 വിളകൾക്ക് ഒന്നരമടങ്ങ് താങ്ങുവില വർധിപ്പിക്കാനാണ് തീരുമാനം.
താങ്ങുവില വർധിപ്പിക്കുന്നത് വഴി കേന്ദ്രസർക്കാറിന് 15,000 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. ഇതുസംബന്ധിച്ച ഔദ്യോഗിക കണക്കുകൾ കേന്ദ്ര ധനമന്ത്രാലയമോ നീതി ആയോഗോ പുറത്തുവിട്ടിട്ടില്ല. 2017-18 വർഷത്തിൽ 279.51 മില്യൻ ടൺ അരി, ഗോതമ്പ്, പയർവർഗ്ഗങ്ങൾ അടക്കമുള്ള ഭക്ഷ്യധാന്യങ്ങൾ ഉൽപാദിപ്പിക്കാൻ സാധിക്കുമെന്നാണ് രാജ്യം കണക്കൂകൂട്ടൽ.
കർഷക പ്രക്ഷോഭം ശക്തമാകുന്നതിന്‍റെയും മധ്യപ്രദേശ്, രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങളിൽ നിയമ തെരഞ്ഞെടുപ്പുകൾ അടുത്തു വരുന്ന സാഹചര്യത്തിലാണ് താങ്ങുവില വർധിപ്പിക്കാനുള്ള മോദി സർക്കാർ തീരുമാനം. താങ്ങുവില വർധിപ്പിക്കുമെന്ന് കഴിഞ്ഞ ബജറ്റിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.