നോട്ട് നിരോധനം പ്രഖ്യാപിച്ച 2016 നവംബറിലെ മൊബൈൽ ബാങ്കിങ് ഇടപാടുകളുടെ എണ്ണം 7.23 കോടിയായിരുന്നു. എന്നാൽ, 2017 സെപ്റ്റംബർ മാസം നടന്നത് 8.63 കോടിയാണ്. അതേസമയം ഇടപാട് തുക കുറഞ്ഞു. 2016 നവംബറിൽ ഇടപാടുകളുടെ മൊത്തം മൂല്യം 1,24,490 കോടി രൂപ ആയിരുന്നെങ്കിൽ 2017 സെപ്റ്റംബറിൽ ഇത് 1,12,160 കോടിയായി താഴ്ന്നെന്ന് നാഷനൽ പേമെൻറ് കോർപറേഷൻ ഒാഫ് ഇന്ത്യയുടെ വെബ്ൈസറ്റ് വ്യക്തമാക്കുന്നു.
ആർ.ടി.ജി.എസ് (റിയൽ ടൈം ഗ്രോസ് സെറ്റിൽമെൻറ്), എൻ.ഇ.എഫ്.ടി (നാഷനൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ), പി.ഒ.എസ് (പോയൻറ് ഒാഫ് സെയിൽ) എന്നീ ഇ-പേമെൻറ് സംവിധാനങ്ങളിെലല്ലാം സമാനസ്വാഭവത്തിലുള്ള സാധാരണ വർധനയേ ഇക്കാലയളവിൽ ഉള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.