മുംബൈ: കോവിഡ് 19 വൈറസ് ബാധ ഇന്ത്യൻ വ്യവസായ പ്രമുഖൻ മുകേഷ് അംബാനിക്കും നൽകിയത് വൻ തിരിച്ചടി. ഏഷ്യയിലെ സമ്പ ന്നനെന്ന സ്ഥാനമാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് നഷ്ടമായത്. ചൈനയിലെ ആലിബാബ ഗ്രൂപ്പ് സ്ഥാപകൻ ജാക്ക് മായാണ് അംബാനിയെ മറികടന്നത്. എണ്ണവില കുറഞ്ഞതും ഓഹരി വിപണിയിലെ തകർച്ചയുമാണ് അംബാനിക്ക് തിരിച്ചടിയായത്.
തിങ്കളാഴ്ച മാത്രം 580 കോടി ഡോളറിെൻറ നഷ്ടമാണ് അംബാനിക്കുണ്ടായത്. ബ്ലൂംബർഗിെൻറ കണക്കുകൾ പ്രകാരം ജാക്ക് മായുടെ ആകെ ആസ്തി 44.5 ബില്യൺ ഡോളറാണ്. നിലവിൽ അംബാനിയേക്കാൾ 2.6 ബില്യൺ ഡോളർ അധികമാണ് ജാക്ക് മായുടെ ആസ്തി.
അന്താരാഷ്ട്ര വിപണിയിൽ എണ്ണവില 29 വർഷത്തിനിടെയുള്ള കുറഞ്ഞ നിരക്കിലേക്ക് കഴിഞ്ഞ ദിവസം എത്തിയിരുന്നു. ഇതിന് പുറമേ ഇന്ത്യൻ ഓഹരി വിപണിയിൽ റിലയൻസ് ഇൻഡസ്ട്രീസ് 12 ശതമാനം നഷ്ടം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. 2009ന് ശേഷം ഇതാദ്യമായാണ് റിലയൻസ് ഓഹരികൾ ഇത്രയും വലിയ നഷ്ടം രേഖപ്പെടുത്തിയത്. ഇതോടെയാണ് ജാക്ക് മായുടെ പിന്നിലേക്ക് അംബാനിക്ക് പോകേണ്ടി വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.