മുംബൈ:ഡിജിറ്റൽ കറൻസി സംബന്ധിച്ച് ചർച്ചകൾ സജീവമാകുന്നതിനിടെ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ ക്രിപ്റ്റോ കറൻസി പുറത്തിറക്കുന്നു. ക്രിപ്റ്റോ കറൻസി പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾക്കായി അംബാനിയുടെ മകൻ ആകാശിെൻറ നേതൃത്വത്തിൽ 50ത് പേരടങ്ങുന്ന സംഘത്തെ റിലയൻസ് നിയോഗിച്ചതായാണ് റിപ്പോർട്ട്. ഇവരാരായിരിക്കും ജിയോ കോയിൻ എന്ന് പേരിട്ടിട്ടുള്ള പുതിയ കറൻസിയെ സംബന്ധിച്ച പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക.
ക്രിപ്റ്റോകറൻസിക്കായി ബ്ലോക്ക്ചെയിൻ ശൃഖല വികസിപ്പിക്കുക എന്നതാണ് ആദ്യമായി റിലയൻസ് ചെയ്യുക. വിവരശേഖരണത്തിനുള്ള ഡിജിറ്റൽ ലെഡ്ജറാണ് ബ്ലോക്ക് ചെയിൻ. വിവരങ്ങൾ വികേന്ദ്രീകൃതമായി ലഭ്യമാകുമെന്നതാണ് ഇതിെൻറ പ്രത്യേകത. ക്ലൗഡായിട്ടാണ് വിവരങ്ങൾ ശേഖരിക്കപ്പെടുക എന്നതിനാൽ പരിധിയില്ലാതെ സൂക്ഷിക്കാനാവും. ബിറ്റ,കോയിൻ പോലുള്ള ക്രിപ്റ്റോ കറൻസി നിർമിക്കാൻ ഇൗ സാേങ്കതിക വിദ്യയാണ് ഉപയോഗിക്കുക. ഇതിെൻറ ഭാഗമായി ജിയോകോയിൻ എന്ന ആപും റിലയൻസ് ആരംഭിക്കും.
അതേ സമയം, ബിറ്റ്കോയിൻ പോലുള്ള ഡിജിറ്റിൽ കറൻസി ഉപയോഗിച്ച് ഇടപാടുകൾ നടത്തുന്നത് സുരക്ഷിതമല്ലെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലിയും ആർ.ബി.െഎയും നേരത്തെ മുന്നനറിയിപ്പ് നൽകിയിരുന്നു. നിലവിൽ ഡിജിറ്റൽ കറൻസിക്ക് ഇന്ത്യയിൽ നിയമസാധുതയില്ല. ഡിജിറ്റൽ കറൻസി അനുവദിക്കുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാർ നിലവിൽ പഠനം നടത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.