മുംബൈ: 2019ലെ വരുമാന കണക്കിൽ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനേയും കടത്തിവെട്ടി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. 17 ബില്യൺ ഡോളറാണ് മുകേഷ് അംബാനിയുടെ 2019ലെ വരുമാനം. ആലിബാബ ഗ്രൂപ്പ് സ്ഥാപകൻ ജാക്ക് മായുടെ വരുമാനം 11.3 ബില്യൺ ഡോളറാണ്. അതേസമയം, ജെഫ് ബെസോസിന് 13.2 ബില്യൺ ഡോളർ നഷ്ടമുണ്ടായി.
40 ശതമാനം ഉയർച്ചയാണ് റിലയൻസ് ഓഹരികൾക്ക് ഈ വർഷമുണ്ടായത്. ഇതാണ് അംബാനിയുടെ വരുമാനം ഉയരാനുള്ള പ്രധാനകാരണം. ഓയിൽ, പെട്രോകെമിക്കൽ വ്യവസായമാണ് മുകേഷ് അംബാനിയുടെ പ്രധാന വരുമാന സ്രോതസ്.
ടെലികമ്മ്യൂണിക്കേഷൻസ്, റീടെയിൽ എന്നിവയിലും മുകേഷ് അംബാനിയുടെ ഉമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് നേട്ടമുണ്ടാക്കി. റീടെയിൽ മേഖലയിലേക്കുള്ള റിലയൻസിെൻറ കടന്നു വരവ് ആമസോൺ ഉൾപ്പടെയുള്ള കമ്പനികൾക്ക് വെല്ലുവിളിയാവുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.