മുകേഷ്​ അംബാനി​ ഏഷ്യയിലെ സമ്പന്നരിൽ ഒന്നാമൻ

ന്യൂഡൽഹി: റിലയൻസ്​ ഇൻഡസ്​ട്രീസ്​ ചെയർമാൻ മുകേഷ്​ അംബാനി ഏഷ്യയിലെ സമ്പന്നരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്​. ബ്ലുബെർഗി​​െൻറ സമ്പന്നരുടെ പുതിയ പട്ടികയിലാണ്​ മുകേഷ്​ അംബാനി ഒന്നാമതെത്തിയത്​. ചൈനീസ്​ ഒാൺലൈൻ ഷോപ്പിങ്​ സൈറ്റായ ആലിബാബയുടെ ജാക്ക്​ മായെ മറികടന്നാണ്​ അംബാനിയുടെ നേട്ടം​.

ബ്ലുബെർഗി​​െൻറ റിപ്പോർട്ടനുസരിച്ച്​ അംബാനിയുടെ മൊത്തം ആസ്​തി 44.3 ബില്യൺ ഡോളറാണ്​. വെള്ളിയാഴ്​ച ബോംബെ  സ്​റ്റോക്ക്​ എക്​സ്​ചേഞ്ച്​ റിലയൻസി​​െൻറ ഒാഹരികളുടെ വില ഉയർന്നത്​ അംബാനിക്ക്​ ഗുണകരമായി. 1.6 ശതമാനത്തി​​െൻറ ഉയർച്ചയാണ്​ റിലയൻസ്​ ഒാഹരികൾക്ക്​ ഉണ്ടായത്​. അതേ സമയം, 44 ബില്യൺ ഡോളറാണ്​ ജാക്ക്​ മായുടെ ആസ്​തി. യു.എസ്​ ​ഒാഹരി വിപണിയിൽ ലിസ്​റ്റ്​ ചെയ്​തിട്ടുള്ള മായുടെ കമ്പനി ഒാഹരികൾ മികച്ച പ്രകടനമല്ല വെള്ളിയാഴ്​ച നടത്തിയത്​. 

കഴിഞ്ഞ ദിവസം 10 വർഷത്തിന്​ ശേഷം റിലയൻസി​​െൻറ ആസ്​തി 100 ബില്യൺ ഡോളറിലെത്തിയിരുന്നു. ഒരു ദിവസം കൊണ്ട്​ റിലയൻസി​​െൻറ വിപണി മൂല്യം ആറ്​ ലക്ഷം കോടിയാണ്​ കൂടിയത്​. ഇതിനിടെയാണ്​ ചെയർമാൻ മുകേഷ്​ അംബാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായത്​.
 

Tags:    
News Summary - Mukesh Ambani topples Jack Ma to become Asia's richest person-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.