അബൂദബി: ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനി തന്നെയാണ് ഇന്ത്യക്കാരിലെ ഏറ്റവും വലിയ ദാനശീലനും എന്ന് റിപ്പോർട്ട്. ഹുറൂൺ ഇന്ത്യ പ്രസിദ്ധീകരിച്ച ‘ദാന പട്ടി ക 2018’ലാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് ഒന്നാമതെത്തിയത്. മൊത്തം 39 പേരുള ്ള പട്ടികയിൽ ആദ്യ പത്തുപേരിൽ ഇടം നേടിയ ഏക മലയാളി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലിയാണ്. 2017 ഒക്ടോബർ ഒന്നിനും 2018 സെപ്റ്റംബർ 30നും ഇടയിൽ പത്ത് കോടിയോ അതിൽ കൂടുതലോ ദാനം ചെയ്തവരെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്.
വിദ്യാഭ്യാസ മേഖലക്ക് വേണ്ടി 437 കോടി രൂപയാണ് മുകേഷ് അംബാനി സംഭാവന നൽകിയത്. ദുരന്ത ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 70 കോടി രൂപയാണ് എം.എ. യൂസുഫലിയുടെ സംഭാവന. പട്ടികയിൽ രണ്ട്, മൂന്ന് സ്ഥാനത്തുള്ള അജയ് പരിമൾ ആൻഡ് ഫാമിലിയും അസീം പ്രേംജി ആൻഡ് ഫാമിലിയും വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കാണ് സംഭാവന നൽകിയത്. യഥാക്രമം 200 കോടി, 113 കോടി രൂപയാണ് ഇവർ ദാനം ചെയ്തത്. ആദി ഗോദ്രജ് ആൻഡ് ഫാമിലി (96 കോടി), ശിവ് നാഡർ (56), സാവ്ജി ദോലാകിയ (40), ഷാപൂർ പല്ലോൻജി മിസ്ട്രി (36), സൈറസ് പല്ലോൻജി മിസ്ട്രി (36), ഗൗതം അദാനി (30) എന്നിവരാണ് ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള മറ്റുള്ളവർ.
കേരളത്തിലെ മഹാ പ്രളയത്തിലെ ഇരകൾക്ക് സഹായമെത്തിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 കോടി രൂപ ഉൾപ്പെടെയുള്ള സംഭാവനകൾ നൽകിയ എം.എ. യൂസുഫലി പട്ടികയിൽ അഞ്ചാം റാങ്ക് നേടിയതായി ഹുറൂൺ റിപ്പോർട്ട് ഇന്ത്യ മാനേജിങ് ഡയറക്ടറും ചീഫ് റിസർച്ചറുമായ അനസ് റഹ്മാൻ ജുനൈദ് പറഞ്ഞു. ലത്തുർ ഭൂകമ്പം, ഗുജറാത്ത് ഭൂകമ്പം, സൂനാമി, ഉത്തരാഖണ്ഡ് പ്രളയം, ജമ്മുകശ്മീർ പ്രളയം തുടങ്ങിയ ദുരന്തവേളകളിലും ഗൾഫിൽനിന്ന് വലിയ തുക ദുരിതാശ്വാസമായി എത്തിക്കാൻ അദ്ദേഹം സമയോചിതമായി പ്രവർത്തിച്ചിരുന്നു. ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിപ്പോകുന്ന നിർഭാഗ്യവാന്മാരായ ഇന്ത്യക്കാർക്ക് വിമാന ടിക്കറ്റും മറ്റു സൗകര്യങ്ങളും നൽകി നാട്ടിലേക്ക് അയക്കാനുള്ള പ്രവർത്തനങ്ങളിലും എം.എ. യൂസുഫലി മുമ്പന്തിയിലുള്ളതായി അനസ് റഹ്മാൻ ജുനൈദ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.