ന്യൂഡൽഹി: സാമ്പത്തിക ബാധ്യതയിൽ കുടുങ്ങിയ അനിൽ അംബാനിയുടെ രക്ഷക്കെത്തിയ ജ്യേഷ്ഠൻ മുകേഷ് അംബാനിക്ക് കുടുംബ ബന്ധം ഉൗഷ്മളമാക്കുന്നതിനപ്പുറം മറ്റു ലക്ഷ്യങ്ങളുണ്ടായിരുന്നോ. സ്വീഡിഷ് കമ്പനിയായ എറിക്സണ് കോടതി വിധിപ്രകാരം പറഞ്ഞസമയത്ത് 550 കോടി രൂപ നൽകാനാകാെത കുഴങ്ങിയ അനിലിനു വേണ്ടി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനി കഴിഞ്ഞദിവസം അത്രയും തുക കടം വീട്ടിയത് വലിയൊരു ബിസിനസ് നീക്കമാണെന്നാണ് അണിയറ സംസാരം.
അനിലും അദ്ദേഹത്തിെൻറ റിലയൻസ് കമ്യൂണിക്കേഷൻസി (ആർകോം)െൻറ രണ്ടു ഡയറക്ടർമാരും നാലാഴ്ചക്കകം എറിക്സണ് പണം നൽകിയില്ലെങ്കിൽ മൂന്നു മാസം തടവിൽ കഴിയണമെന്ന് കഴിഞ്ഞമാസമാണ് സുപ്രീം കോടതി വിധിച്ചത്. ജയിലിൽ പോകാതെ രക്ഷിച്ച ജ്യേഷ്ഠനോടും അദ്ദേഹത്തിെൻറ ഭാര്യ നിത അംബാനിയോടും ഏറെ വികാരവായ്പോടെയാണ് അനിൽ അംബാനി നന്ദി പറഞ്ഞത്. പിതാവ് ധിരുഭായ് അംബാനിയുടെ മരണശേഷം കടുത്ത ബിസിനസ് ശത്രുതയിലായിരുന്നു ഇരുവരും. ഇൗയിടെ മുകേഷ് അംബാനിയുടെ മക്കളുടെ വിവാഹ ചടങ്ങിൽ അനിൽ അംബാനിയും കുടുംബവും സജീവമായി പെങ്കടുത്തത് മഞ്ഞുരുകലിെൻറ സൂചനയായിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ അനുജെൻറ മാനം കാക്കാൻ ജ്യേഷ്ഠൻ മുന്നോട്ടുവന്നത്.
എന്നാൽ പാപ്പരാകാൻ പോകുന്ന ആർേകാമിെൻറ ആസ്തികൾ കുറഞ്ഞനിരക്കിൽ കൈക്കലാക്കാനാണ് മുകേഷിെൻറ നീക്കമെന്നാണ് ഇൗ രംഗത്തുള്ളവർ പറയുന്നത്. മുകേഷിെൻറ റിലയൻസ് ജിയോ ഇൻഫോകോം 2017ൽ ആർകോമുമായുണ്ടാക്കിയ കരാർ, അനുജെൻറ കടം വീട്ടിയ അന്നു തന്നെ മുകേഷ് അവസാനിപ്പിച്ചിരുന്നു. ആർകോമിെൻറ മൊബൈൽ ടവറുകളും ഫൈബറും സ്പെക്ട്രവുമെല്ലാം 17,300കോടി രൂപക്ക് ജിയോ വാങ്ങാമെന്ന കരാറാണ് റദ്ദാക്കിയത്. ആർകോമിനെ പാപ്പരാകുന്നതിൽ നിന്ന് രക്ഷിച്ചത് ഇൗ കരാറായിരുന്നു.
ഇത് റദ്ദായതോടെ ആർകോമിനെ പാപ്പരായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ കോടതിയിൽ തുടങ്ങും. അപ്പോൾ ഇതിലും കുറഞ്ഞ വിലക്ക് ജിയോക്ക് ഇൗ ആസ്തികളെല്ലാം സ്വന്തമാക്കാനാകുമെന്നാണ് പറയുന്നത്. ഇൗ ആസ്തികൾ ലേലത്തിനുവെച്ചാൽ ഏറ്റെടുക്കാൻ നിലവിൽ ജിയോക്ക് മാത്രമേ ശേഷിയുള്ളൂ. ഏകദേശം 50,000 കോടി രൂപയാണ് നിലവിൽ ആർകോമിന് വിവിധ ബാങ്കുകൾക്കുള്ള വായ്പാ ബാധ്യത. കുറഞ്ഞവിലക്ക് ആർകോം ആസ്തികൾ ലേലത്തിന് പോകുന്നത് ഏറെ ആശങ്കയോടെയാണ് ഇവർ കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.