ബംഗളൂരു: െഎ.ടി മേഖലയിലെ ഭീമൻ കമ്പനികളിലൊന്നായ ഇൻഫോസിസിെൻറ സി.ഇ.ഒയും എം.ഡിയുമായിരുന്ന വിശാൽ സിക്കയുടെ അപ്രതീക്ഷിത രാജിക്ക് പിന്നിൽ നാരായണ മൂർത്തിയുടെ തുടർച്ചയായ ഇടപെടലെന്ന് ഇൻഫോസിസ്. രാജി സംബന്ധിച്ച അഭ്യൂഹങ്ങൾക്കിടെ കമ്പനി പുറത്തിറക്കിയ കുറിപ്പിലാണ് ഇൻഫോസിസ് സഹസ്ഥാപകനും മുൻചെയർമാനുമായ എൻ.ആർ. നാരായണ മൂർത്തിക്കെതിരെ പ്രത്യക്ഷ ആരോപണമുന്നയിച്ചത്. എന്നാൽ, ആരോപണം തന്നെ വേദനിപ്പിച്ചെന്ന് കമ്പനിക്കയച്ച ഇ-മെയിലിലൂടെ പ്രതികരിച്ച നാരായണ മൂർത്തി, പണത്തിനോ മക്കളുടെ സ്ഥാനമാനത്തിനോ അധികാരത്തിനോ വേണ്ടി ശ്രമിച്ചിട്ടില്ലെന്നും പറഞ്ഞു. ആവശ്യം വന്നാൽ തക്ക സമയത്ത് ആരോപണങ്ങൾക്ക് മറുപടി നൽകുമെന്ന് സൂചിപ്പിച്ച അദ്ദേഹം കോർപറേറ്റ് ഭരണത്തിലെ ദുഷ്പ്രവണതകൾ പരിഹരിക്കണമെന്നും കത്തിൽ ചൂണ്ടിക്കാട്ടി. ഇൗ കത്തിനെയും സിക്കക്കെതിരായ ഒളിയമ്പായാണ് ഇൻഫോസിസ് ബോർഡ് വിലയിരുത്തുന്നത്.
നാരായണ മൂർത്തിയടക്കമുള്ള സ്ഥാപക മെംബർമാർക്ക് കമ്പനിയിൽ 12.75 ശതമാനം ഒാഹരിയാണുള്ളത്. വിശാൽ സിക്കയുടെ പ്രവർത്തന രീതികളോട് പഴയ ഡയറക്ടർമാർക്കുള്ള നീരസം നാരായണ മൂർത്തിയിലൂടെ പലതവണ പുറത്തുവന്നിട്ടുണ്ട്. വിശാൽ സിക്കയടക്കം ഉന്നതപദവിയിലിരിക്കുന്ന പലരുടെയും വേതനം വർധിപ്പിക്കാൻ ഡയറക്ടർ ബോർഡ് തീരുമാനിച്ചപ്പോൾ അതിനെ നാരായണ മൂർത്തി പരസ്യമായി എതിർത്തത് ഏറെ ചർച്ചയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ഇൻഫോസിസിൽനിന്നടക്കം െഎ.ടി ജീവനക്കാരെ പിരിച്ചുവിടുേമ്പാൾ ഉന്നതതലങ്ങളിലിരിക്കുന്നവരുടെ വേതനം കുറച്ച് ജീവനക്കാരെ സംരക്ഷിക്കുകയാണ് വേണ്ടതെന്ന നിർദേശമാണ് അദ്ദേഹം മുന്നോട്ടുവെച്ചത്.
ഇതിനുപുറമെ, സിക്കക്ക് സാേങ്കതികജ്ഞാനം കൂടുതലുണ്ടെങ്കിലും മാനേജ്മെൻറ് സ്കിൽ കുറവാണെന്ന മട്ടിൽ സ്ഥാപക അംഗങ്ങൾക്കിടയിൽ നാരായണ മൂർത്തി നടത്തിയ അഭിപ്രായപ്രകടനം പുറത്തായതും സിക്കയെ അസ്വസ്ഥനാക്കിയിരുന്നു. ചീഫ് എക്സിക്യുട്ടീവ് ഒാഫിസർ (സി.ഇ.ഒ) എന്നതിനേക്കാളുപരി ചീഫ് ടെക്നോളജി ഒാഫിസർ (സി.ടി.ഒ) ആണ് സിക്കയെന്നും കമ്പനിക്ക് ആവശ്യം മികച്ച സി.ഇ.ഒ ആണെന്നുമായിരുന്നു നാരായണ മൂർത്തിയുടെ വാദം. എന്നാൽ, ഭൂരിപക്ഷം വരുന്ന ബോർഡ് അംഗങ്ങൾ സിക്കയുടെ പ്രവർത്തനരീതികളിൽ സംതൃപ്തരാണെന്നാണ് വിവരം.
സി.ഇ.ഒ സ്ഥാനത്തുനിന്ന് രാജിവെച്ചെങ്കിലും വിശാൽ സിക്കയെ എക്സി. വൈസ് ചെയർമാനായി നിയമിച്ചത് അദ്ദേഹത്തിൽ ബോർഡ് അംഗങ്ങൾക്കുള്ള വിശ്വാസ്യതയെയാണ് കാണിക്കുന്നത്. ഇൻഫോസിസിൽ സിക്ക ചുമതലയേറ്റ ശേഷം 2015 വാർഷിക ഒന്നാം പാദത്തിൽ 2.13 ബില്യൺ ഡോളറായിരുന്നു കമ്പനിയുടെ വരുമാനം. 2017 ഒന്നാം പാദത്തിലെത്തുേമ്പാൾ വരുമാനം 2.65 ബില്യൺ ആയി വർധിച്ചത് അദ്ദേഹത്തിെൻറ പ്രവർത്തനഫലമായാണ്. ഭൂരിപക്ഷ ബോർഡ് അംഗങ്ങൾക്കിടയിൽ സിക്ക സ്വീകാര്യനാവുന്നതും ഇതുകൊണ്ടാണ്. 2018 മാർച്ച് 31നകം സ്ഥിരം സി.ഇ.ഒ ആൻഡ് മാനേജിങ് ഡയറക്ടർ ചുമതലയേൽക്കുമെന്നും അതുവരെ സിക്ക എക്സി. വൈസ് ചെയർമാനായിരിക്കുമെന്നും ഇൻഫോസിസ് പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
സി.ഇ.ഒയുടെ താൽക്കാലിക ചുമതല വഹിക്കുന്ന യു.ബി. പ്രവീൺ റാവുവിന് മേലെയാണ് സിക്കയുടെ പുതിയ നിയമനം. 1981ൽ കമ്പനി സ്ഥാപിച്ചതുമുതൽ 2002 വരെ നാരായണ മൂർത്തിയായിരുന്നു സി.ഇ.ഒ. നന്ദൻ നിലേകനി (2002- 2007)ക്ക് ശേഷം മലയാളികളായ എസ്. ഗോപാലകൃഷ്ണനും (2007- 2011) എസ്.ഡി. ഷിബുലാലും (2011-2014) ആയിരുന്നു സി.ഇ.ഒ സ്ഥാനത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.