ഇത്​ ട്രെയിലർ; വീണ്ടും അധികാരത്തിലെത്തിയാൽ സമ്പൂർണ്ണ വികസനം- മോദി

ന്യൂഡൽഹി: പൊതു തെരഞ്ഞെടുപ്പിന്​ മുമ്പ്​ ബി.ജെ.പി സർക്കാർ അവതരിപ്പിച്ച ബജറ്റ്​ ട്രെയിലർ മാത്രമാണെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പിന്​ ശേഷം ബി.ജെ.പി അധികാരത്തിലെത്തിയാൽ ഇന്ത്യയെ വികസനത്തി​​​െൻറ പാതയിലേക്ക്​ നയിക്കുമെന്നും​ മോദി പറഞ്ഞു.

രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളെയും സ്​പർശിക്കുന്നതാണ്​ ബജറ്റെന്നും മോദി പറഞ്ഞു. പുതിയ ഇന്ത്യയെ സൃഷ്​ടിക്കുന്നതിനാണ്​ ബജറ്റ്​ പ്രാധാന്യം നൽകുന്നത്​. രാജ്യത്ത്​ പുത്തൻ മധ്യവർഗം ഉദയം ചെയ്യുകയാണെന്നും മോദി വ്യക്​തമാക്കി.

ബജറ്റിലെ പുതിയ പദ്ധതികൾ​ ഏകദേശം 15 കോടി കുടുംബങ്ങൾക്ക്​ ആശ്വാസമാകും. കർഷകർക്ക്​ വരുമാനം ഉറപ്പാക്കുന്ന പദ്ധതിക്ക്​ 12 കോടി ഗുണഭോക്​താക്കളുണ്ടാകും. ആദായ നികുതി ഇളവി​​​െൻറ ഗുണം 3 കോടി പ്രൊഫഷണലുകൾക്ക്​ ലഭിക്കുമെന്നും മോദി കൂട്ടിച്ചേർത്തു. മധ്യവർഗത്തെയും കർഷകരെയും ലക്ഷ്യമിട്ട്​ രണ്ട്​ പദ്ധതികളാണ്​ മോദി സർക്കാർ പ്രഖ്യാപിച്ചത്​. മധ്യവർഗക്കാർക്ക്​ ആദായ നികുതി പരിധിയിൽ ഇളവ്​ അനുവദിച്ചപ്പോൾ കർഷകർക്ക്​ പ്രതിവർഷം 6000 രൂപ വരുമാനം ഉറപ്പാക്കുന്ന പദ്ധതിയും പ്രഖ്യാപിച്ചു.

Tags:    
News Summary - Neo-Middle Class Is Rising": PM Modi on Interim Budge​t-Business

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.