ന്യൂഡൽഹി: നേരിട്ടുള്ള വിദേശ നിക്ഷേപങ്ങൾക്ക് ഇന്ത്യ നിയന്ത്രണം കൊണ്ടുവരുന്നത് ലോക വ്യാപാര സംഘടനയുടെ നിബ ന്ധനകളുടെ ലംഘനമാണെന്ന് ആരോപിച്ച ചൈനക്ക് മറുപടിയുമായി ഇന്ത്യ. അതിർത്തി പങ്കിടുന്ന രാജ്യങ്ങളുടെ നേരിട്ടുള ്ള നിക്ഷേപങ്ങൾക്ക് അനുമതി നിഷേധിക്കുകയല്ല, പകരം സർക്കാരിൻെറ അംഗീകാരം വേണമെന്ന് വ്യക്തമാക്കുകയാണെന്ന് ഇന ്ത്യ അറിയിച്ചു. വിദേശ നിക്ഷേപങ്ങൾക്ക് സർക്കാരിൻെറ അനുമതി ആവശ്യപ്പെടുന്നത് മാത്രമായതിനാൽ അവ ലോക വ്യാപാര സം ഘടനയുടെ തത്വങ്ങൾ ലംഘിക്കുന്നില്ലെന്നും ഇന്ത്യ വ്യക്തമാക്കി.
ഇന്ത്യയിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെതിരെ കഴിഞ്ഞ ദിവസം ചൈന രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ പുതിയ നിയന്ത്രണങ്ങൾ ലോകവ്യാപാര സംഘടനയുടെ തത്വങ്ങൾ ലംഘിക്കുന്നതാണെന്നും സ്വതന്ത്രവും നീതിയുക്തവുമായ വ്യാപാരത്തിന് എതിരാണെന്നും ചൈന അറിയിക്കുകയായിരുന്നു.
രാജ്യത്തെ ആഭ്യന്തര കമ്പനികൾ ലോക്ഡൗൺ മൂലം പ്രതിസന്ധി നേരിടുന്നതിനെ തുടർന്ന് ഏറ്റെടുക്കൽ ഉൾപ്പടെയുള്ള നീക്കങ്ങളെ ചെറുക്കുന്നതിനായിരുന്നു ഇന്ത്യയുടെ പുതിയ തീരുമാനം.
അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ ഇന്ത്യയിൽ വിദേശ നിക്ഷേപം നടത്തുന്നതിന് സർക്കാരിെൻറ മുൻകൂർ അനുമതി തേടണമെന്ന് ശനിയാഴ്ച ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഡിപ്പാര്‍ട്ട്മെൻറ് ഫോര്‍ പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇേൻറണൽ ട്രേഡ് ആണ് ഇതു സംബന്ധിച്ച വിജ്ഞാപനമിറക്കിയത്.
ഇന്ത്യയിലെ യൂനികോൺ ക്ലബിലുള്ള 30 കമ്പനികളിൽ 18 ഉം ചൈനീസ് നിക്ഷേപമുള്ള കമ്പനികളാണ്. അതിനാൽ പുതിയ നീക്കം ചൈനീസ് നിക്ഷേപകർക്ക് തിരിച്ചടിയാകും. ഇതേതുടർന്നാണ് ചൈന പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.