തൃശൂർ: സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ അതിെൻറ ജീവനക്കാരെ ‘വെടിപ്പാക്കാൻ’തീരുമാനിച്ചു. ഉടുക്കേണ്ടതെന്ത്, നടക്കേണ്ടതെങ്ങനെ എന്നെല്ലാം നിഷ്കർഷിക്കുന്ന കുറിപ്പ് ബാങ്ക് പുറപ്പെടുവിച്ചു. യോഗത്തിന് ഇരിക്കുേമ്പാൾ ഏമ്പക്കം വിടുന്നതുവരെ ‘വിലക്കി’യിട്ടുണ്ട്. ജീവനക്കാർക്ക് ചില ആനുകൂല്യങ്ങൾ അനുവദിക്കുകയും ഉപഭോക്താക്കളുടെ മേലുള്ള ഭാരം കുറക്കാൻ ശ്രമം തുടങ്ങുകയും ചെയ്യുന്നതിെൻറ കൂട്ടത്തിലാണ് പുതിയ നിർദേശങ്ങളുമായി ബാങ്ക് രംഗത്തിറങ്ങിയത്.
യോഗത്തിൽ പെങ്കടുക്കുേമ്പാൾ ഏമ്പക്കം വിടുന്നത് മറ്റുള്ളവർക്ക് അരോചകമാകുമെന്ന് കുറിപ്പ് ഒാർമിപ്പിക്കുന്നു. അതുപോലെ യോഗത്തിൽ നാടൻ ഭാഷയിൽ സംസാരിക്കുന്നതും ശരിയല്ല. താടി വടിക്കണം, മുടി ചീകിയൊതുക്കി വെക്കണം. വ്യക്തിശുചിത്വം പാലിക്കണം. ഒാഫിസിൽ വായ്നാറ്റവും ശരീര ദുർഗന്ധവും ഇല്ലാെത വേണം ഇരിക്കാൻ. ഷൂ ധരിച്ചാൽ മതി, സ്ലിപ്പർ വേണ്ട. അത് വൃത്തിയാക്കി വെക്കണം. ബെൽറ്റും ഷൂവും ഒരേ നിറമാവുന്നതാണ് നല്ലത്. അതുപോലെ പാൻറ്സിെൻറ നിറത്തിന് യോജിച്ച സോക്സ് വേണം ധരിക്കാൻ. ഷർട്ട് ചെക്ക് ആണെങ്കിൽ ടൈ ഒറ്റ നിറത്തിലുള്ളതും മറിച്ചും വേണം. ഷർട്ടിെൻറ സ്ലീവ് സ്യൂട്ടിെൻറ സ്ലീവിനെക്കാർ അര ഇഞ്ച് അധികമായിരിക്കണം.
ടി ഷർട്ട്, ജീൻസ്, സ്പോർട്സ് ഷൂ പോലുള്ളവ വേണ്ടെന്ന് ബാങ്ക് ആവശ്യപ്പെടുന്നു. അഡ്മിനിസ്ട്രേറ്റിവ് ഒാഫിസിലെ മുതിർന്ന പുരുഷ ജീവനക്കാർ ‘സ്മാർട്ട് ഫോർമൽ’ധരിക്കണം. ഉപഭോക്താക്കളുമായി ഇടപെടുന്ന നേരത്ത് ടൈ ധരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുകയും വേണം. മുതിർന്ന വനിത ജീവനക്കാരും ഫോർമൽ വസ്ത്രം ധരിക്കണമെങ്കിലും അത് ഇന്ത്യൻ തന്നെ ആവണമെന്നില്ല, വിദേശിയുമാവാം. ‘എല്ലാ ജീവനക്കാരും സ്ഥാപനത്തിെൻറ ബ്രാൻഡ് അംബാസഡറായതിനാൽ ഇത്തരം നിർദേശങ്ങൾ പാലിക്കണം’-ഇതാണ് എച്ച്.ആർ വിഭാഗം പുറപ്പെടുവിച്ച സന്ദേശത്തിൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.