തിരുവനന്തപുരം: പ്രളയത്തിൽ മുങ്ങിയ സംസ്ഥാനത്തിെൻറ തിരിച്ചുവരവിന് കരുത്തുപ കരുന്നതാണ് ബജറ്റെങ്കിലും മിക്ക സാധനങ്ങൾക്കും േസവനങ്ങൾക്കും നികുതി വർധിപ്പിച്ചത് വിലക്കയറ്റത്തിന് വഴിയൊരുക്കും. നികുതി വർധന വലിയ ഭാരമാണെന്ന് പറയാനാവില്ല. പ്രളയാനന്തരം എന്ന നിലയിൽ ജനം അംഗീകരിക്കും. ഇതോടൊപ്പമുള്ള മറ്റ് വരുമാന വർധന നടപടി ജനത്തിന് ദുരിതമാകും. പദ്ധതി-ആനുകൂല്യ പ്രഖ്യാപനങ്ങളിൽ തെരഞ്ഞെടുപ്പിെൻറ കേളികൊട്ട് ദൃശ്യമായ ബജറ്റ് വിവിധ വിഭാഗങ്ങളെ തഴുകി തലോടുന്നുണ്ട്. ചരക്ക് സേവന നികുതിയുടെ വരവോടെ ഇല്ലാതായ സംസ്ഥാനത്തിെൻറ നികുതി അധികാരങ്ങൾ ചെറുതായെങ്കിലും തിരിച്ചുകിട്ടിയതിെൻറ ആഹ്ലാദം പ്രളയ സെസ് പ്രയോഗിച്ചതിൽ കാണാം.
25 നവകേരള പദ്ധതികളിൽ ആവർത്തനം കാണാമെങ്കിലും ഏറെ പ്രതീക്ഷ നൽകുന്നതാണ്. എന്നാൽ, ഇതിന് വിഭവം കാര്യമായി നീക്കിെവച്ചുകണ്ടില്ല. വകുപ്പുകളുടെ പണം ഏകോപിപ്പിച്ച് പദ്ധതികൾ നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് കരുതാമെങ്കിലും അത് പദ്ധതികളെ വൈകിപ്പിക്കും. പ്രളയക്കെടുതിയിൽപെട്ടവർക്ക് സെസിൽ പ്രത്യേക പരിഗണന നൽകിയതുമില്ല.
1785 കോടി രൂപയുടെ അധിക വരുമാനം പ്രതീക്ഷിക്കുേമ്പാഴും പ്രളയ സെസിന് പുറമെ 1000 കോടിയോളം രൂപയുടെ അധിക ബാധ്യത ജനങ്ങളിൽ അടിച്ചേൽപിക്കുന്നുണ്ട്. റിയൽ എസ്റ്റേറ്റ് മേഖലക്ക് ആഘാതമാണ് ഭൂമിയുടെ ന്യായവില വർധിപ്പിച്ച് ആധാര ചെലവ് വർധിപ്പിക്കാനുള്ള നിർദേശം. നികുതി ഇതര വരുമാനം വർധിപ്പിക്കാൻ തീരുമാനിച്ചത് അടിസ്ഥാന ജനവിഭാഗങ്ങളെ ബാധിക്കും. സർക്കാർ ഫീസുകളിലും നിരക്കുകളിലുമാണ് അഞ്ച് ശതമാനം വർധന. സർക്കാർ ആശുപ്രതികളിെല നിരക്കടക്കം ഉയരും.
ക്ഷേമ പെൻഷൻ വർധിപ്പിച്ചതും ആശാവർക്കർമാരുടെ ഹോണറേറിയം വർധിപ്പിച്ചതും തെരഞ്ഞെടുപ്പിെൻറ കണ്ണിൽ കാണാം. കുടുംബശ്രീക്ക് വാരിക്കോരി നൽകി. ശബരിമലയുമായി ബന്ധപ്പെട്ട പ്രഖ്യാപനത്തിലും ഇത് കാണാം. സമഗ്ര ഇൻഷുറൻസ് പദ്ധതി അടക്കമുള്ളവ സാധാരണക്കാർക്ക് നേരിട്ട് ഗുണം ചെയ്യും. ഡി.എ കുടിശ്ശികയും ശമ്പള പരിഷ്കരണ നടപടിയും പ്രഖ്യാപിച്ച് ജീവനക്കാരെയും പെൻഷൻകാരെയും ആശ്വസിപ്പിച്ചിട്ടുണ്ട്. കോടികൾ വാരിയെറിയുന്ന പദ്ധതികളും ഏറെയുണ്ട്. കഴിഞ്ഞ ബജറ്റിലെ 2000 കോടിയുടെ ഒാഖി പാക്കേജ് പോലെ കടലാസ് പുലിയാകില്ലെന്ന് ആശ്വസിക്കാം. ഇലക്ട്രിക് വാഹനങ്ങൾക്ക് നികുതി ഇളവ് പോലെ ൈകയടിക്കേണ്ട പദ്ധതികളും ഇടം പിടിച്ചിട്ടുണ്ട്. ഇക്കുറി 10 ശതമാനം മാത്രമായ നികുതി വളർച്ച 30 ശതമാനമായി അടുത്ത വർഷം വളരുമെന്നും റവന്യൂ കമ്മിയും ധനകമ്മിറ്റിയും ഇതിെൻറ അടിസ്ഥാനത്തിൽ കുറച്ചുകൊണ്ടുവരുമെന്നുമുള്ള അവകാശവാദം ഫലം കാണുമോയെന്ന് കണ്ടറിയണം. പൊതുകടം മൂന്നു വർ ഷം കൊണ്ട് മൂന്നു ലക്ഷം കോടി കടക്കുമെന്നാണ് മധ്യകാല സാമ്പത്തിക അവലോകന റിപ്പോർട്ട് പറയുന്നത്. പലിശ ബാധ്യത, ശമ്പള, പെൻഷൻ ബാധ്യതകളും കുതിച്ചുയരും. പൊതുകടം 19-20ൽ രേണ്ടമുക്കാൽ ലക്ഷം കോടിയിലെത്തും. തൊട്ടടുത്ത വർഷം അത് മൂന്നുകോടിക്കടുത്തും 21-22ൽ 320908.37 കോടിയായും വർധിക്കും. കടത്തിന് നൽകേണ്ട പലിശ 19-20ൽ 17, 201 കോടിയും തൊട്ടടുത്ത വർഷം 18,781 കോടിയും 21-22 ൽ 91,414 കോടിയുമായി വർധിക്കും.
ആരോഗ്യമേഖലക്ക് 1406 കോടി
തിരുവനന്തപുരം: ആരോഗ്യമേഖലക്ക് ബജറ്റിൽ 1406 കോടി. കൂടാതെ, ദേശീയ ഹെൽത്ത് മിഷനിൽനിന്ന് 600 കോടിയും ലഭിക്കും. ബജറ്റിൽ പ്രഖ്യാപിച്ച ആരോഗ്യ ഇൻഷുറൻസിന് 800 കോടി വകയിരുത്തി. പൊതു ആരോഗ്യസ്ഥാപനങ്ങൾക്ക് 788 കോടിയും 14 മെഡിക്കൽ കോളജുകൾക്ക് 232 കോടിയും ഇതിൽ പെടും.
മെഡിക്കൽ കോളജ് കേന്ദ്രീകരിച്ച് ഇ- ഹെൽത്ത് പ്രോഗ്രാം ആരംഭിക്കാൻ എട്ടുകോടിയും വകയിരുത്തി. മലബാർ കാൻസർ സെൻററിന് 35 കോടിയും ആരോഗ്യ സർവകലാശാലക്ക് 20 കോടിയും കൊച്ചി കാൻസർ സെൻററിന് 15 കോടിയും വകയിരുത്തി.
ഭാരതീയ ചികിത്സാ സമ്പ്രദായങ്ങൾക്ക് 48 കോടിയും സ്പോർട്സ് മെഡിസിന് രണ്ട് കോടിയും ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസത്തിന് 50 കോടിയും വകയിരുത്തി. പേറ്റൻറ് ഗവേഷണത്തിന് 7.5 കോടിയും ഹോമിയോപ്പതിക്ക് 26 കോടിയും വകയിരുത്തി. ഹോമിയോ മരുന്ന് നിർമാണശാലക്ക് 30.26 കോടിയും റീജനൽ കാൻസർ സെൻററിന് 73 കോടിയും വകയിരുത്തിയിട്ടുണ്ട്.
രൂപയിൽ 52.77 പൈസയും വികസനത്തിന്
തിരുവനന്തപുരം: സർക്കാറിന് ലഭിക്കുന്ന ഒരു രൂപയിൽ 52.77 പൈസയും വികസനത്തിന് ചെലവിടുമെന്ന് ബജറ്റ് രേഖ. 13.86 പൈസ കടബാധ്യതയുടെ പലിശക്കും തിരിച്ചടവിനുമാണ്. ഭരണച്ചെലവിന് 15.3 പൈസയും നികുതി പരിക്കാൻ 1.52 പൈസയും മറ്റു ചെലവിന് 16.82 പൈസയുമാണ്.
അതേസമയം, ഒരു രൂപ വരുമാനത്തിൽ 7.07 പൈസയും കമ്മിയാണ്. സംസ്ഥാന നികുതിയിൽനിന്ന് 53 പൈസയും കേന്ദ്ര നികുതിയിൽനിന്ന് 18.37 പൈസയും നികുതിയേതര വരുമാനമായി 21.41 പൈസയും പലിശ ഇനത്തിൽ 0.16 പൈസയും ലഭിക്കും.
ശബരിമലക്ക് 629 കോടി, ദേവസ്വം ബോർഡിന് 100 കോടി
തിരുവനന്തപുരം: ശബരിമലയിലെയും ബെയ്സ് ക്യാമ്പായ നിലക്കലിലെയും പമ്പയിലെയും സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ ബജറ്റിൽ വകയിരുത്തിയത് 629 കോടി രൂപ. ഇതുകൂടാതെ, തിരുവിതാംകൂർ ദേവസ്വംബോർഡിന് 100 കോടിയും മലബാർ, കൊച്ചി ദേവസ്വം ബോർഡുകൾക്കായി 36 കോടിയും പ്രത്യേകം വകയിരുത്തി. ശബരിമലയിൽ അടുത്തിടെ ഉണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ നടവരുമാനത്തിൽ ഇടിവ് സംഭവിച്ചത് പരിഗണിച്ചാണിത്.
ഇലക്ട്രിക് വാഹനങ്ങൾക്ക് നികുതിയിളവ്
നഗരങ്ങളിൽ ഇലക്ട്രിക് വാഹന ഉപയോഗം പ്രോത്സാഹിപ്പിക്കും. പുതുതായി രജിസ്റ്റർ ചെയ്യുന്ന ഇലക്ട്രിക് ഒാേട്ടാകളുടെ ആദ്യ അഞ്ചു വർഷ നികുതിയിൽ 50 ശതമാനം നികുതിയിളവ്. ഒാേട്ടാ ഒഴികെ മറ്റ് ഇലക്ട്രിക് വാഹനങ്ങൾക്ക് ആദ്യ അഞ്ചുവർഷ നികുതിയിൽ 25 ശതമാനം ഇളവ്.
കെ.എസ്.ആർ.ടി.സി ഫ്ലീറ്റ് ഒാണർ എന്ന നിലയിൽ അടയ്ക്കേണ്ട 40 ശതമാനം സർചാർജിൽനിന്ന് ഒഴിവാകും. ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ഫിറ്റ്നസ് ഹാജരാക്കാനും ട്രാൻസ്പോർട്ട് വാഹനങ്ങുടെ രജിസ്ട്രേഷൻ പുതുക്കാനും ഉണ്ടാകുന്ന കാലതാമസത്തിന് കേന്ദ്രം ഏർപ്പെടുത്തിയ അധിക ഫീസ് എടുത്തുകളയും. ഇതിന് പകരം പുതിയ ഫീസ് ഏർപ്പെടുത്തും.
കാറിനും മോേട്ടാർസൈക്കിളിനും കൂടുതൽ നികുതി
തിരുവനന്തപുരം: മോേട്ടാർ സൈക്കിൾ, മോേട്ടാർ കാർ, സ്വകാര്യ സർവിസ് വാഹനങ്ങൾ എന്നിവയുടെ രജിസ്ട്രേഷൻ നികുതി ഒരു ശതമാനം കൂടി ഉയരും. 15 വർഷത്തേക്ക് ഒറ്റത്തവണയായി രജിസ്റ്റർ ചെയ്യുേമ്പാഴാണ് ഇത് ബാധകം. മോേട്ടാർ ബൈക്കുകളിൽ ഒരു ലക്ഷം രൂപവരെയുള്ളതിന് എട്ട് ശതമാനമാണ് രജിസ്ട്രേഷൻ നികുതി. ഇത് ഒമ്പത് ശതമാനമാകും. ഒന്നുമുതൽ രണ്ട് ലക്ഷം വരെയുള്ളവക്ക് 10 ൽ നിന്ന് 11 ശതമാനമായും രണ്ട് ലക്ഷത്തിന് മുകളിലുള്ളവക്ക് 20ൽ നിന്ന് 21 ശതമാനമായും നികുതിയുയരും. കാറുകളുടെ രജിസ്ട്രേഷൻ നികുതിയിലും ഒരു ശതമാനം വർധനയുണ്ടാകും.
ജി.എസ്.ടി: രജിസ്ട്രേഷൻ പരിധി 40 ലക്ഷമാക്കും
ജി.എസ്.ടി കൗൺസിലിെൻറ നിർദേശപ്രകാരം ഏപ്രിൽ ഒന്നുമുതൽ ചരക്കുസേവന നികുതി രംഗത്ത് മൂന്ന് സുപ്രധാന മാറ്റങ്ങൾ സംസ്ഥാന സർക്കാർ നടപ്പാക്കും
•ചരക്കുകൾ വിതരണംചെയ്യുന്ന വ്യാപാരികളുടെ രജിസ്ട്രേഷൻ പരിധി 20 ലക്ഷത്തിൽനിന്ന് 40 ലക്ഷമായി ഉയർത്തും
•കോബൗണ്ടഡ് നികുതിയുടെ പരിധി ഒന്നരക്കോടിയായി ഉയർത്തും. 40 ലക്ഷം മുതൽ ഒന്നരക്കോടിവരെ വിറ്റുവരുമാനമുള്ളവർ ഇനിമുതൽ ഒരുശതമാനം നികുതി മാത്രം നൽകിയാൽ മതിയാകും.
•സേവനദാതാക്കൾക്ക് ഇതുവരെ കോബൗണ്ടിങ് നികുതി 18 ശതമാനമായിരുന്നു. എന്നാൽ ഏപ്രിലോടെ 20 മുതൽ 50 ലക്ഷംവരെ വിറ്റുവരുമാനമുള്ള സേവനദാതാക്കൾ ആറ് ശതമാനം കോമ്പൗണ്ടിങ് നികുതി നൽകിയാൽ മതിയാകും.
ധനക്കമ്മി
സർക്കാറിെൻറ ചെലവ് റവന്യൂ വരുമാനത്തേക്കാൾ കൂടുേമ്പാൾ ആ വ്യത്യാസം നികത്താൻ വായ്പയെടുക്കുകയോ തുക വകമാറ്റുകയോ ചെയ്യുന്നതിലൂടെയുണ്ടാകുന്ന അധിക ബാധ്യതയാണ് ധനക്കമ്മി.
റവന്യൂ കമ്മി
സർക്കാർ പ്രതീക്ഷിക്കുന്ന വരുമാനവും ചെലവും തമ്മിലെ അന്തരമാണ് റവന്യു കമ്മി. പ്രതീക്ഷിച്ച വരുമാനം ലഭിക്കാതെ വരികയും ചെലവ് കൂടുകയും ചെയ്യുേമ്പാഴാണ് റവന്യു കമ്മിയുണ്ടാകുന്നത്.
സെസ്
ഉൽപന്നത്തിൽ സ്വാഭാവികമായി ചുമത്തുന്ന നികുതി കൂടാതെ പ്രത്യേക സാഹചര്യങ്ങളിൽ നികുതിക്ക് മീതെ ചുമത്തുന്ന നികുതിയാണ് സെസ്. 100 രൂപ വിലയുള്ള ഉൽപന്നത്തിന് 30ശതമാനം നികുതിയാണെങ്കിൽ (30രൂപ) അതിന്മേൽ 10 ശതമാനം സെസ് ചുമത്തിയാൽ ആകെ നികുതി 33 രൂപയാകും.
കോമ്പൗണ്ടിങ് നികുതി
വ്യാപാരി സാധാരണ രീതിയിൽ നികുതിയടക്കുന്നതിന് പകരം വിറ്റുവരവിെൻറ നിശ്ചിത ശതമാനം നികുതി ഒാരോ മൂന്നുമാസം കൂടുേമ്പാഴും അടക്കുന്നതാണ് കോമ്പൗണ്ടിങ് രീതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.