ന്യൂഡൽഹി: ആർ.ബി.ഐ മൊറട്ടോറിയം ഏർപ്പെടുത്തിയ യെസ്ബാങ്കിൽ നിന്ന് പണം പിൻവലിക്കാൻ ബുദ്ധിമുട്ടി ഉപഭോക്താക്കൾ. യെസ്ബാങ്കിൻെറ എ.ടി.എമ്മുകളെല്ലാം തന്നെ കാലിയാണ്. ആർ.ബി.ഐ തീരുമാനം വന്നത് മുതൽ നെറ്റ്ബാങ്കിങ്ങും നിശ്ചലമാണ്.
ക്രെഡിറ്റ് കാർഡുകൾ ശരിയായി പ്രവർത്തിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. ഇതോടെ പണത്തിനായി ബാങ്ക് ശാഖകളെ മാത്രം ആശ്രയിക്കേണ്ട ഗതികേടിലാണ് ഉപഭോക്താക്കൾ. പണം പിൻവലിക്കാനായി ഉപഭോക്താക്കൾ കൂട്ടത്തോടെ യെസ് ബാങ്ക് ശാഖകളിലെത്തിയതോടെ വൻ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. യെസ് ബാങ്കിൽ നിന്ന് പരമാവധി 50,000 രൂപ വരെയാണ് പിൻവലിക്കാൻ സാധിക്കുക.
അതേസമയം, യെസ് ബാങ്കിൽ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.ഐ നിക്ഷേപം നടത്തുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. യെസ് ബാങ്കിൻെറ 49 ശതമാനം ഓഹരി വാങ്ങാനാണ് എസ്.ബി.ഐയുടെ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.