പുതിയ 1000 നോട്ടുകൾ പുറത്തിറക്കില്ല - ആർ.ബി.ഐ ഡെപ്യൂട്ടി ഗവർണർ

ന്യൂഡൽഹി: പുതിയ 1000 നോട്ടുകൾ പുറത്തിറക്കുന്നതിനുള്ള തീരുമാനമെടുത്തിട്ടില്ലെന്ന് ആർ.ബി.ഐ ഡെപ്യൂട്ടി ഗവർണർ ആർ.എസ് ഗാന്ധി. നോട്ട് പിൻവലിക്കൽ തീരുമാനം പെട്ടെന്ന് എടുത്തതല്ല. രണ്ടായിരത്തിന്‍റെയും അഞ്ഞൂറിന്‍റെയും
നാല് ലക്ഷം കോടി നോട്ടുകൾ വിതരണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

മൂന്ന് വർഷത്തിനുള്ളിൽ അച്ചടിച്ചതിനേക്കാൾ കൂടുതൽ നോട്ടുകളാണ് പണം പിൻവലിച്ചതിനെ തുടർന്ന് അച്ചടിച്ചത്. 19 ബില്യൺ നോട്ടുകൾ പുറത്തിറക്കി. സ്ഥിതിഗതികൾ സാധാരണ നിലയിലായാൽ പണം പിൻവലിക്കുന്നതിനുള്ള പരിധി പുന: പരിശോധിക്കുമെന്നും ആർ.എസ് ഗാന്ധി പറഞ്ഞു.

Tags:    
News Summary - No decision taken so far to reintroduce Rs1000 notes: Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.